Monthly Archives: November 2011
സഹതാപം VS സഭ
എസ് പി
കേരളത്തില്‍ എന്റെ അറിവില്‍ മൂന്നു കാതോലിക്ക ബാവമാര്‍ ആണ് ഉള്ളത്. ഒന്ന് പരിശുദ്ധ കാതോലിക്ക ബാവ, മറ്റേത് ശ്രേഷ്ഠ കാതോലിക്ക ബാവ, പിന്നെയുള്ളത് ഇതില്‍ രണ്ടിലും പെടാത്ത ഒരു ബാവ. ഈ മൂന്നാമനെ അംഗീകരിക്കുവാന്‍ പലരും ഇന്നും തയ്യാറായിട്ടില്ല. കിഴക്കിന്റെ ബാവയും വഴക്കിന്റെ ബാവയും മാത്രമേ ബാവമാരായി കേരളത്തില്‍ ഉള്ളു എന്നാണു അവര്‍ വാദിക്കുന്നത്.
എന്നാല്‍ നാലു ലക്ഷത്തിലധികം അനുയാകികള്‍ ഉള്ള ഞങ്ങളുടെ ബാവയും ഒരു ബാവ തന്നെ എന്ന് വിശ്വസിക്കുന്നവര്‍ ധാരാളം. ഓച്ചിറ മുതല്‍ കരുനാഗപ്പള്ളി വരെ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന RSP (B) , അച്ഛനും മകനും മാത്രമുള്ള കെ കോ (ബി) , അച്ഛന്‍ മാത്രമുള്ള സി എം പി തുടങ്ങിയ കഷണങ്ങള്‍ക്ക് ഇവിടെ പാര്‍ട്ടിയായി വിലസാമെങ്കില്‍ ഞങ്ങള്‍ക്കും ആകാം ഒരു ബാവ എന്ന് ഇക്കൂട്ടര്‍ പറയുന്നതില്‍ തെറ്റില്ല.
പക്ഷെ ഇപ്പോഴത്തെ പ്രധാന പ്രശ്നം ഇതൊന്നുമല്ല, പിറവം തിരഞ്ഞെടുപ്പില്‍ അനൂപ് ജയിക്കുമോ ഇല്ലയോ, അല്ലെങ്കില്‍ യു ഡി എഫ് സര്‍ക്കാരിന്റെ ആയുസ്സിന് ദൈര്‍ഘ്യം കുറവാണോ, പിറവത്ത് സഭകള്‍ കളിക്കുമോ അല്ല സഹതാപം കളിക്കുമോ എന്നുള്ളതാണ്.
നിന്നെപ്പോലെ നിന്റെ അയല്‍വക്കകാരനെയും സ്നേഹിക്കണമെന്ന് പറഞ്ഞ യേശു ക്രിസ്തുവിന്റെ അനുയായികള്‍ പണിയാന്‍ മിടുക്കര്‍ ആണെന്ന കാര്യത്തില്‍ സംശയം ഇല്ല. അപ്പോള്‍ സഹതാപത്തെക്കാള്‍ അധികം ചിലവാകുന്നത് സഭ എന്ന ഘടകം തന്നെ.
അപ്പോള്‍ ആര്‍ ആര്‍ക്കിട്ട് പണിയും എന്നേ ആലോചിക്കാനുള്ളൂ. ലവന്‍ മറ്റവിനിട്ട് പണിയും, ഒരു സംശയവും വേണ്ട. തന്റെ വീട്ടിലേക്ക് തള്ളി കയറി സ്വന്തം സഭാംഗങ്ങള്‍ വന്നതിനു ശേഷം മുഖ്യന്‍ പുതുപ്പള്ളി പള്ളിയുടെ പടി ചവിട്ടിയിട്ടില്ല. ഇങ്ങനെ ഒരു ബാവയും, പിന്നെ അങ്ങനെ ഒരു സഭാ ട്രസ്ടിയും, പിന്നെ വേറൊ എന്തോ ആയ ഒരു സഭാ സെക്രടറിയും ഉള്ള സഭ മുഖ്യന്റെ മുണ്ടഴിച്ചാല്‍ പോലും അല്‍ഭുതപ്പെടെണ്ട.
രണ്ടിന്റെ ഭൂരിഭക്ഷത്തില്‍ ഭരിക്കുമ്പോള്‍ എല്ലാ യു ഡി എഫ് എം എല്‍ എ മാരുടെയും ആയുരാരോഗ്യത്തിനു വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ത്തിക്കുന്നത് ഉമ്മന്‍ ചാണ്ടിയും, അതെ സമയം എല്ലാ എല്‍ ഡി എഫ് എം എല്‍ എ മാരുടെയും ആയുരാരോഗ്യത്തിനു വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ത്തിക്കുന്നത് വി എസ്സും, പിന്നെ ചെന്നിത്തലയും ആയിരിക്കും.
പുതുപ്പള്ളി പള്ളിയുടെ പടി ചവുട്ടുവാന്‍ പോലും അനുവദിക്കാത്ത ഈ സാഹചര്യത്തില്‍ ഒരു കാര്യം ഉറപ്പ്, ഈ പോക്ക് പോയാല്‍ ശ്രീമാന്‍ ഉമ്മന്‍ചാണ്ടി കുറച്ച് നാളുകള്‍ക്കു ശേഷം അറിയപ്പെടുന്നത് ഉമ്മന്‍ മുസ്ല്യാര്‍ എന്നോ ഉമ്മന്‍ നായരോ എന്നായിരിക്കും.
അടിക്കുറുപ്പ് : ഒബാമ മുസ്ലിം ആണോ അതോ ക്രിസ്ത്യന്‍ ആണോ എന്ന് ഇപ്പോഴും പലര്‍ക്കും സംശയം ആണ്. കലാമിന്റെ പാന്റ്സ് അഴിച്ചു നോക്കി മുസ്ലിം ആണെന്ന് ഉറപ്പാക്കിയതിന് ശേഷം, പിന്നെ ഒരു പൂര്‍ണ്ണ പരിശോധന നടത്തിയ അമേരിക്കന്‍ ഭരണകൂടത്തെ അഭിനന്ദിക്കുന്നു. നിങ്ങള്‍ ഭാഗ്യവാന്മാര്‍ കാരണം പാകിസ്ഥാനിലെ ഇപ്പോഴത്തെ വിദേശ കാര്യ മന്ത്രി എന്നെങ്കിലും അമേരിക്ക സന്ദര്‍ശിക്കുമല്ലോ…
KING IS FISHING
എസ് പി
ആകാശത്തുകൂടി പറന്ന് നടക്കേണ്ട ഒരു സാധനം ദാ തറയില്‍ ഉരുട്ടി കളിക്കുവാന്‍ ഇട്ടിരിക്കുന്നു. ഇത് പറപ്പിക്കുവാന്‍ അറിയാവുന്ന തോമസ്സുകുട്ടിമാരെല്ലാം പണം കിട്ടാഞ്ഞ് പണി വിട്ടതുകൊണ്ടാണ് ഈ പാവം ആകാശപറവയ്ക്ക് ഇങ്ങനെ നിലത്തു കിടക്കേണ്ടി വന്നതെന്ന് നാട്ടുകാരെല്ലാം പറയുന്നു.
ഇതിന്റെയൊക്കെ ഉടയോന്‍ ആയ കിംഗ് പാപ്പര്‍ ആയെന്നും, ഇതൊന്നും തള്ളികൊണ്ട് നടക്കുവാന്‍ ഉള്ള ശേഷി അദേഹതിനില്ലെന്നും മാധ്യമങ്ങളും പറയുന്നു. ആ പാവം കഞ്ഞിയും പയറും കഴിച്ചാണ് കഴിയുനത് എന്നാണ് കേള്‍വി.
ശരിക്കും രോയിട്ടെര്‍സ് പറയുന്നത് കേട്ടാല്‍ എല്ലാം അവസാനിച്ചെന്നു തോന്നും
Cash-strapped Kingfisher Airlines, which has been cancelling flights across several routes, faces fresh trouble as some companies who have lent aircraft to the loss-making airline plan to take them back, while about 130 staff pilots have quit in the past few weeks, two newspapers said, citing unnamed sources.
Leasing firms like International Lease Finance Corp, Investec Global Aircraft Leasing and GE Commercial Aviation, which have arranged for leases for the carrier with aircraft manufacturer Airbus, are in talks with Kingfisher over taking back the planes
പോരായോ പൂരം, ഞെട്ടുവാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം.
നാട്ടുകാരെ വെള്ളം കുടിപ്പിക്കുന്നത് പോലെയല്ല, വിമാനം പറത്തുന്നതെന്നും, പട്ടം പറപ്പിക്കുന്ന വിദ്യ പോലെയല്ലിതെന്നും പൊതുജനം പറയുന്നു. വാങ്ങിച്ച കടം തിരിച്ചു കൊടുക്കാനാകാതെ കുഴയുന്ന ഈ കിങ്ങിനു വേണ്ടി ഇനിയും ആരെങ്കിലും ബക്കറ്റ് പിരിവിനു ഇറങ്ങുമോയെന്നാണ് സംശയം.
ഈ സംഭവങ്ങളെയെല്ലാം വളരെ ഭീതിയോടെ കാണുന്ന വലിയ ഒരു കൂട്ടരും ഇവിടുണ്ട്. കടം കേറി മുടിഞ്ഞാല്‍ ഈ കിംഗ് കുപ്പിയില്‍ ആക്കി അടച്ചു തരുന്ന ഔഷധി ബിസിനസ് നിറുത്തുമോ ? എങ്കില്‍ പഴയ വാറ്റിലേക്ക് പോകേണ്ടി വരുമോ എന്ന് ഭയക്കുന്നവര്‍ ആണ് ഇത്.
ചൂണ്ട ഇട്ട് മുതലയെ പിടിക്കുന്ന കിംഗ് ഇതെല്ലാം കേട്ടിട്ട് ഒന്നും മിണ്ടാതെ ഊറിചിരിക്കുകയാണെന്നു തോന്നുന്നു. കഥ അറിയാതെ ആണല്ലോ ഈ മക്കളെല്ലാം ആട്ടം കാണുന്നത് എന്നായിരിക്കും ആ കിംഗ് ചിന്തിക്കുന്നത്. അക്കരെയും ഇക്കരെയും കിടക്കുന്ന പണമെല്ലാം വീട്ടിലെത്തിക്കാന്‍ ഇതിലും വലിയ ഡ്രാമ കളിക്കുവാന്‍ അറിമെടാ മക്കളെ എനിക്കെന്നു ആ മനസ്സ് മന്ത്രിക്കുന്നുണ്ടാവും. ഒരു സാധാരണ ഇന്ത്യക്കാരന്‍ ചൂടത്ത് ഒന്ന് തണുപ്പിക്കുവാന്‍ കുടിക്കുന്നതും, തണുപ്പത് ഒന്ന് ചൂടാക്കുവാന്‍ കുടിക്കുന്നതും മിക്കപ്പോഴും ഞാന്‍ നല്‍കുന്ന വെള്ളം കൊണ്ടാണ്. ആ എന്നോടാണോ മക്കളെ ഈ കളി ഹ ഹ…
കളിച്ചപ്പഴും തന്റെ സ്ഥിരം കളി തന്നെ കിംഗ് പുറത്തെടുത്തു. ശമ്പളം കൊടുക്കാതെ പട്ടിണിക്കിട്ടത് പൈലറ്റ്മാരെയാണ്, അല്ലാതെ എയര്‍ ഹോസ്റ്റെസ്മാരെ അല്ല. ഈ പൈലറ്റ്മാരെല്ലാം വമാനം പരത്തികൊണ്ടിരിക്കുമ്പോള്‍ മിന്നല്‍ പണിമുടക്ക് നടത്താഞ്ഞത് യാത്രക്കാരുടെ ഭാഗ്യം. വെള്ളത്തിലൂടെ ഉള്ളതും ആകാശത്ത് കൂടെയുള്ളതും ആയ യാത്ര സ്വല്പം ഭീതി ഉളവാക്കുന്നത് ആണിപ്പോള്‍ .
പണ്ടൊരു കപ്പല്‍ ജീവനക്കാരിക്കുണ്ടായ അനുഭവം തന്നെ സാക്ഷ്യം. നടുക്കടലില്‍ വെച്ച് ഒരു രാത്രിയില്‍ കപ്പിത്താന്‍ ഈ ജീവനക്കരിയോടു തനിക്കു വഴങ്ങുവാന്‍ ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ചപ്പോള്‍ കപ്പല്‍ മുക്കുമെന്നായി കപ്പിത്താന്‍. കപ്പലിലെ പാവം യാത്രക്കാരുടെ സുരക്ഷയെ ഓര്‍ത്തു അവള്‍ ആ ആവശ്യത്തിന്റെ മുന്നില്‍ വഴങ്ങി. പിറ്റേ ദിവസം രാവിലെ ഈ ജീവനക്കാരി യാത്രക്കാരോട് പറഞ്ഞു : “കഴിഞ്ഞ രാത്രിയില്‍ നിങ്ങളുടെ ജീവന്‍ രക്ഷിച്ചത് ഞാനാണ്, അതും ഒരു പ്രാവശ്യമല്ല, നാല് പ്രാവശ്യം.
ഇവറ്റകളെപ്പോലെ പറക്കുവാന്‍ മനുഷ്യന്‍ പഠിച്ചിരുന്നെങ്കില്‍ ഈ വിമാനത്തെയോ കപ്പലിനെയോ ആശ്രയിക്കേണ്ടി വരുമായിരുന്നോ ?
ഈ നാട് ഇനിയും നന്നാകില്ല
അങ്ങനെ അവസാനം ഏവരും പ്രതീക്ഷിച്ചിരുന്ന വിധി വന്നു. ഗോവിന്ദ ചാമിയ്ക്ക് തൂക്കു കയര്‍ . സന്തോഷം, കഴിഞ്ഞ രാത്രിയില്‍ ഞാന്‍ ആലോചിച്ച രണ്ടു കാര്യങ്ങള്‍ ഇവ ആയിരുന്നു: ഞാന്‍ ഒരു ജഡ്ജി ആണെങ്കില്‍ ഈ കേസ് എന്റെ മുന്‍പില്‍ വന്നാല്‍ , ഈ പറയുന്ന നായ് കുറ്റക്കാരന്‍ ആണെന്ന് തെളിയിക്കപ്പെട്ടാല്‍ എന്ത് ശിക്ഷ ഞാന്‍ നല്‍കും ?
എന്റെ മനസ്സില്‍ രണ്ടേ രണ്ടു ഉത്തരമേ വന്നുള്ളൂ. ഒന്നുകില്‍ അവന്റെ മറ്റേ കൈയും വെട്ടി പറഞ്ഞു വിടുക, അല്ലെങ്കില്‍ തൂക്കു മരം തന്നെ കൊടുക്കുക.
കോടതിയോട് ബഹുമാനം തോന്നി തുടങ്ങിയിട്ട് ദിവസം മൂന്നായി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന ജയരാജന്‍ ബ്രോതെര്സിലെ ഒരുവനെയെങ്കിലും ചെവിക്കു പിടിച്ചു അകത്ത്തിട്ടല്ലോ. അതിന്റെ സന്തോഷിതില്‍ ഇരിക്കുമ്പോള്‍ ദാ വരുന്നു സൌമ്യ വധക്കേസിലെ വിധി.
പക്ഷെ ഇതുകൊന്ടെന്നും ഈ നാട് നന്നാകുമോ എന്നെനിക്കറിയില്ല. ലോക ഭൂപടത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ക്ക് ജോലി നല്‍കി തീറ്റി പോറ്റുന്നു എന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ റെയില്‍വേ ഇപ്പ്പോഴും സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റ് ഏറ്റവും പുറകില്‍ ആര്‍ക്കും കയറി പറ്റുവാനായി ഒഴിച്ചിട്ടിരിക്കുന്നു. കഷ്ടം മക്കളെ കഷ്ടം.
അത് കഴിയുമെങ്കില്‍ കുറച്ചു കൂടി നടുവില്‍ ആക്കുവാനും, അല്ല കുറെ സ്ത്രീ വേഷം കെട്ടിയ പോലീസ് മഹിളകളെ കാവല്‍ ഏര്‍പ്പെടുത്തുവാനും സാധിക്കും. ഇതൊന്നും ചെയ്യാതെ ഒരു നായയെ തൂക്കിലേറ്റിയിട്ട് ഈ രാജ്യത്ത് ഒരു ചുക്കും സംഭവിക്കുവാന്‍ ഇല്ല.
ഇ എ അഹമ്മദ് എന്നും പറഞ്ഞും, കെ സി വേണുഗോപാല്‍ എന്ന് പറഞ്ഞും രണ്ടു കേന്ദ്ര മന്ത്രിമാര്‍ നമക്കുണ്ട്. റെയില്‍വയൂടെ കാര്യത്തില്‍ രണ്ടു പേരും എന്തോ അഭി പ്രായ പ്രകടങ്ങള്‍ നടത്തുക ഉണ്ടായി. ഇപ്പോഴല്ല കുറെ നാളുകള്‍ക്കു മുന്‍പ്. അവര്‍ പറഞ്ഞതും, ഇപ്പോള്‍ സാധിച്ചു തരും എന്ന് പറഞ്ഞതും ആയ ഒരു ചുക്കും ഇന്നേവരെ ഇവിടെ സംഭവിച്ചിട്ടില്ല.
ഈ പോഴന്മാരെ(ഈ പോഴന്‍ വിളിക്ക് ആറ് മാസം ആണോ തടവ് എന്ന് നിശ്ശയമില്ല ) ജയിപ്പിച്ചു വിടുന്ന പാവം നമ്മളെ പോലെ ഉള്ളവരെ ഇന്നലയെ തൂക്കിലേറ്റിയാല്‍ നന്നായിരുന്നു.
അടിക്കുറിപ്പ്: പീഡന കേസുകളുടെ ബ്രാന്‍ഡ് അംബാസ്സടര്‍ ആയ ഒരു അമ്മാവന്‍ ഈ നാട്ടില്‍ ഉണ്ടായിരുന്നു. എന്തെ ഈ വിഷയത്തില്‍ ഒരു അഭിപ്രായവും പറഞ്ഞില്ല.?????
മുക്കുവന്‍ പെയിന്റ് അടിക്കാന്‍ പോകരുത്
മുക്കുവന്റെ മകന്‍ മീന്‍ പിടിക്കാനേ പോകാവൂ. അതുപോലെ ആശാരിയുടെ മകന്‍ മരപ്പണിക്ക് മാത്രമേ പോകാവൂ, അല്ലാതെ കള്ള് കച്ചവടത്തിന് പോകരുത്. ഇത് എല്ലാ മനുഷ്യര്‍ക്കും ബാധകം ആയ ഒരു കാര്യം ആണ്.
ഗണേഷ് കുമാറിനെ ഒരു പണി ഏല്‍പ്പിച്ചിട്ടുണ്ട്. അദ്ദേഹം അത് ചെയ്‌താല്‍ മാത്രം മതി, അല്ലാതെ വി എസ്സിനെ ചീത്ത വിളിക്കുവാന്‍ പോകരുത്. ഓരോ ഭവനത്തിലും, രാഷ്ട്രീയ കക്ഷികളിലും, മുന്നണികളിലും ഓരോ പണി ഓരോരുത്തരെ ഏല്‍പ്പിച്ചിട്ടുണ്ട്.
ഫോര്‍ എക്സാമ്പിള്‍ പോട്ടെ മലയാളത്തില്‍ പറഞ്ഞാല്‍ ഉദാഹരണത്തിന് ഉള്ളവനെ എല്ലാം ചീത്ത വിളിക്കുവാന്‍ ഒരു മുരളീധരന്‍ യു ഡി എഫിന് ഉണ്ടായിരുന്നു. ഇതേ കര്‍മ്മം എല്‍ ഡി എഫില്‍ നിറവേറ്റിയിരുന്നത് ജയരാജന്‍ ബ്രദേര്‍സ് ആയിരുന്നു. മുരളിയുടെ കാലം കഴിഞ്ഞു എന്ന് മനസ്സിലാകീയ മാണി അക്കരെ നിന്നും പി സി ജോര്‍ജ്ജിനെ ഇക്കരെ കൊണ്ട് വന്നു ആ പണി ഏല്‍പ്പിച്ചു. അതായത് എതവന്റെയും തന്തയ്ക്കോ തള്ളയ്ക്കോ വിളിക്കുവാന്‍ പറ്റിയ ഏക യു ഡി എഫ് താരം.
ഇതുപോലെ തന്നെ തെറി വിളി മാത്രമല്ല, കരച്ചില്‍ , കൂട്ട കരച്ചില്‍ , ദേഷ്യ ഭാവം ഇതിനൊക്കെ ഇരു മുന്നണിയിലും ഓരോരുത്തര്‍ മിനിമം കാണും. രാമചന്ദ്രന്‍ മാസ്റ്റര്‍ മുതല്‍ പലരും യു ഡി എഫില്‍ തുറന്നു കരയുമ്പോള്‍ ഞങ്ങള്‍ക്ക് കരയുവാന്‍ ആരും ഇല്ല എന്ന വ്യഥ ആയിരുന്നു എല്‍ ഡി എഫിന്. ആ കുറവ് പരിഹരിക്കുവാന്‍ പൊട്ടിത്തെറിക്കുന്ന രാജേഷിനെ തന്നെ കളത്തില്‍ ഇറക്കി. പക്ഷെ രാജേഷിന്റെ കരച്ചില്‍ കണ്ടവര്‍ പലരും കഴിച്ച ഭക്ഷണം ശര്‍ദ്ദിച്ചു എന്നാണ് ഒടുവില്‍ കണ്ട വാര്‍ത്ത. അവന്റെ തുറന്ന വായ് ടി വി കാമെറാകളുടെ കണ്ണാടി പോലും പോട്ടിചെന്നു പറയുന്നു.
കത്തോലിക്കാ സഭയെയും ബിഷപ്പുമാരെയും തെറി പറയുമ്പോള്‍ കാട്ടിയ ആര്‍ജവം എന്തെ മോനെ രാജേഷേ മറന്നു പോയത് ? നിന്റെ കണ്ണുനീര്‍ പ്രസ്ഥാനത്തിന് തന്നെ നാണക്കേട് ആയില്ലേ ? എടാ നീ ഇനിയും ദയവായി കരയരുത്. ഇനിയും അബദ്ധ വശാല്‍ രജനി എന്ന നിയമ സഭയിലെ കാവല്‍ക്കാരിയുടെ എവിടെങ്കിലും തട്ടിയിട്ടോ അല്ല മുട്ടിയിട്ടോ ആണ് കരഞ്ഞതെങ്കില്‍ ഒരു പാസ് എനിക്കും എടുത്ത് താ…കരയാന്‍ ഞാന്‍ ഇന്നലെ റെഡി.
ഉപദേശം കൊടുക്കുമ്പോള്‍ എല്ലാവര്‍ക്കും കൊടുക്കണമല്ലോ. എടാ മോനെ ഗണേശാ …ആ തോനൂര് കഴിഞ്ഞ പാവം വി എസ്സിനെ പറ്റി പറഞ്ഞത് മോശം ആയി പ്പോയി. ഒരു ഞരമ്പ് രോഗിക്കേ മറ്റൊരു ഞരമ്പ് രോഗിയെ തിരിച്ചറിയുവാന്‍ പറ്റു എന്ന് പണ്ട് സോക്രട്ടീസ് പറഞ്ഞത് ശരിയാണ്(ഇനിയും സോക്രട്ടീസ് അങ്ങനെ പറഞ്ഞിട്ടില്ല എങ്കില്‍ ക്ഷമി). പല വിഷയത്തിലും പി എച്ച് ഡി എടുക്കുന്ന മാന്യന്മാര്‍ ജീവിക്കുന്ന ഈ ലോകത്ത് ഈ പാവം അച്ചു മാമന്‍ ഞരമ്പ് രോഗി ആണോ എന്ന് ആരെങ്കിലും ഒരു റിസര്‍ച്ച് നടത്തിയാല്‍ അത് ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കും എന്ന് ഞാന്‍ പറയുന്നു. ഒരു പെണ്‍കുട്ടിയെ 200 അല്ലെങ്കില്‍ 300 പേര്‍ പീഡിപ്പിചെങ്കില്‍ (ഇത് മാധ്യമ ഭാഷ) അഥവാ ഉഭയ സമ്മതം മൂലം ഉള്ള ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെങ്കില്‍ (ഇത് കട്ടുറുമ്പ് ഭാഷ) ആ പെണ്‍കുട്ടിക്ക് എന്തെങ്കിലും ഒരു ആകര്‍ഷകത കാണും. അപ്പോള്‍ അവളെ ഒന്ന് നേരില്‍ കണ്ടു നയന സുഖം എന്ന രതി വിക്രയയില്‍ ഏര്‍പ്പെടുന്നത് ഒരുതരം രതി സുഖം തന്നെ.
കോട്ടയത്ത് എസ് എം ഇ കോളേജില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ നേരില്‍ കണ്ടു ഒരു മണിക്കൂര്‍ ഇന്റര്‍വ്യൂ നടത്തിയ ഈ വി എസ്സ് എന്തായിരിക്കും അവളോട് ചോദിച്ചത്. മരിച്ച ശാരിയെ മരിക്കുന്നതിന് മുമ്പ് നേരില്‍ കണ്ടു V I P കമ്മെന്റുമായി ഇറങ്ങിയ ഈ വി എസ്സിന് കിട്ടിയ മാനസ്സിക ആശ്വാസം എന്തായിരിക്കണം ?
പിന്നെയും ഇന്നലെ പറയുന്നു, ശാരി പ്രസവിച്ചതിനെപ്പറ്റി പുനര്‍ അന്വേഷണം വേണം പോലും, പീഡനം, ഗര്‍ഭിണി, പ്രസവം ഇതൊക്കെയാണ് ഇദ്ദേഹത്തിന്റെ സെര്‍ച്ച് എഞ്ചിന്‍ കീ വേര്‍ഡ്സ്.
കൊച്ചി മേട്രോയോ, വല്ലാര്‍ഭാടമോ ആ മനസ്സില്‍ കൂടി കടന്നു കൂടി പോയിട്ടുണ്ടോ ???
അപ്പോള്‍ മോനെ ഗണേശാ നീ പറഞ്ഞത് സത്യം, പക്ഷെ അത് നീ പറയരുത്. അത് പറയുവാന്‍ പി സി ജോര്‍ജ് ഉണ്ട്.
മുക്കുവന്‍ മാങ്ങ പറിക്കുവാന്‍ പോകരുത്.
ചിരിയുടെ വലിയ മെത്രാപ്പോലീത്ത
ഈ വലിയ മനുഷ്യനെ ഒന്ന് നേരില്‍ കാണണം എന്നും, കൂടെ ഒന്ന് രണ്ടു മണിക്കൂര്‍ സംസാരിച്ച് ഇരിക്കണം എന്ന ആശ മനസ്സില്‍ പൊട്ടി മുളച്ചിട്ട് കാലം കുറെ ആയി. എപ്പോഴും തിരക്കുള്ള അദ്ദേഹത്തിന്റെയും, ഒരു പണിയുമില്ലാതെ വായി നോക്കി നടക്കുന്ന എന്റെ തിരക്കും കൂടി ആയപ്പോള്‍ ആ കൂടിക്കാഴ്ചയ്ക്ക് കലണ്ടറിലെ പല താളുകളും കീറെണ്ടി വന്നു.
എങ്കിലും ഒടുവില്‍ അതും സംഭവിച്ചു, നേരില്‍ കണ്ടു, സംസാരിച്ചു, സായൂജ്യം അടഞ്ഞു. തൃപ്തി അഥവാ സംതൃപ്തി. മറ്റൊരു പേരും വിളിക്കുവാന്‍ തോന്നുന്നില്ല.
ഇടി വെട്ടിയാല്‍ പുക ഉണ്ടാകുന്നതുപോലെ ഈ തിരുമേനിയെ കണ്ടാല്‍ എന്തെങ്കിലും പൊട്ടും എന്ന കാര്യത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല.
ചെന്ന കയറിയ ഉടനെ പൊട്ടി ആദ്യ വെടി, ടിക്കറ്റ് എടുക്കുവാന്‍ വന്നതായിരിക്കും. ഏത് ടിക്കറ്റ്, എന്തോന്ന് ടിക്കറ്റ് എന്ന് ഞാന്‍ പകച്ച് നില്‍ക്കുമ്പോള്‍ തന്നെ വിശദീകരണവും വന്നു. എടാ മോനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ് എടുക്കുവാന്‍ വന്നതാണോ ?
സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ് എടുക്കുവാന്‍ പറ്റിയ ഒരാളിനെ തന്നെയാണ് വന്നു കാണുന്നത് എന്ന് മനസ്സില്‍ കുറിച്ചിട്ടു ഞാനും കൊടുത്തു ഒരു മറുപടി, വേണമെങ്കില്‍ അങ്ങനെയും പറയാം.
ഒരു മണിക്കൂര്‍ സംസാരിച്ചു മടങ്ങണം എന്ന് കരുതി പോയ എനിക്ക് രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ട് പോലും ഒന്നും പറഞ്ഞു തീര്‍ന്നില്ല എന്ന വിഷമം.
കൈ നോക്കി പറയുവാന്‍ അറിയാം എന്ന് പറഞ്ഞു കുഞ്ഞുന്നാളില്‍ കൂട്ടുകാരനെ പറ്റിച്ചു അഞ്ചു രൂപ അടിച്ചു മാറ്റിയ സംഭവം പറയുന്നതിലും തിരുമേനിക്ക് ഒരു മടിയുമില്ല.
രണ്ടായിരം പേര്‍ക്ക് വീട് പണിതു കൊടുക്കുവാന്‍ സാധിച്ചത് മുതല്‍ meals on wheels എന്ന പദ്ധതി, എന്ന് വേണ്ട ജാതി, മത, സാമുദായിക പരിഗണന കൂടാതെ ചെയ്ത നൂറു കൂട്ടം നന്മകള്‍ പ്രത്യേകിച്ച് എടുത്തു പറഞ്ഞപ്പോള്‍ എന്റെ നയനങ്ങളില്‍ ഈറന്‍ അണിഞ്ഞോ എന്ന് എനിക്കും ഒരു സംശയം.
അതിനിടയിലും പൊട്ടിച്ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചു കൊണ്ടേയിരുന്നു. കരുനാഗപ്പളിയുടെ അമ്മയെ കെട്ടിപ്പിടിച്ചപ്പോള്‍ പത്രത്തില്‍ കണ്ട ഫോട്ടോയില്‍ അമ്മ ചിരിക്കുക ആയിരുന്നു. തിരുമേനി അപ്പോള്‍ പൊട്ടിച്ച തമാശ എന്തായിരുന്നു എന്ന് പത്രക്കാര്‍ ചോദിച്ചപ്പോള്‍ പറയാതിരുന്ന സത്യവും ഇതിനിടയില്‍ വെളിപ്പെടുത്തി.
സ്വര്‍ഗം എന്നൊരു സാധനം ഉണ്ടോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയും രസകരമായിരുന്നു.
മുന്‍ജന്മ പാപത്തിന്റെ ഫലം മനുഷ്യന്‍ അനുഭവിക്കേണ്ടി വരുമോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടി ചിന്തിപ്പിക്കുന്നതും ആയിരുന്നു.
സോഡാ നാരിങ്ങാ വെള്ളം ഉപ്പും പഞ്ചാസാരയും ഇട്ടു നമ്മെ സുഖിപ്പിക്കുന്ന ഒരു തട്ടുകടക്കാരനെപ്പോലെ തമാശയില്‍ ചാലിച്ച് കുറെ നഗ്ന സത്യങ്ങള്‍ പറയുന്ന തിരുമേനിയെ മനസ്സ് കൊണ്ട് സ്നേഹിച്ചു പോയി, ഇത് ഒരു വലിയ സത്യം.
എല്ലാ ക്രിസ്ത്യന്‍ സഭകളിലെ ബിഷപ്പുമാരെ താരതമ്യം ചെയ്യുമ്പോള്‍ വലിയ തിരുമേനിയെ വ്യത്യസ്തന്‍ ആക്കുന്ന ഘടകം എന്തെന്ന് ചോദിച്ചപ്പോള്‍ ഉള്ള മറുപടിയും രസകരം ആയിരുന്നു. ഞാന്‍ സ്കൂളില്‍ പോകുമ്പോള്‍ വഴിയില്‍ ഒരു ഭ്രാന്തന്‍ നില്‍ക്കുമായിരുന്നു. വഴിയില്‍ കൂടെ പോകുന്ന മാന്യന്മാരെ ശ്രദ്ധിക്കാതെ ഈ ഭ്രാന്തന്റെ ചുറ്റിലും ആയിരുന്നു എപ്പോഴും ഞാനും കൂട്ടുകാരും.പോരായോ…
ഇനിയും ഉടന്‍ പ്രതീക്ഷികാവുന്ന മാലപ്പടക്കം ഏതെന്നു ചോദ്യത്തിന് കോഴഞ്ചേരിയില്‍ നിന്നും പത്തനംതിട്ട കലക്ടറുടെ ഓഫീസിലേക്ക് കാളവണ്ടിയില്‍ ഒരു യാത്ര. പെട്രോളിന്റെ വില വര്‍ധിപ്പിച്ചതില്‍ ഉള്ള പ്രതിഷേധം.

സ്വര്‍ഗം നേടാനുള്ള തന്റെ അവകാശത്തിന് തട ഇടയുവാന്‍ വന്ന ഒരു വ്യക്തിയുടെ രഹസ്യവും തിരുമേനി വെളുപ്പെടുത്തി. കാലം ചെയ്ത മലങ്കര ഓര്‍ത്തഡോക്‍സ് സഭയുടെ കാതോലിക്ക ബാവ ദ്വിതീയന്‍ (പഴയ കൂറിലോസ് തിരുമേനി) പറ്റിച്ച പണി ആയിരുന്നു. ഏതോ ഒരു മീറ്റിങ്ങിനു പോയപ്പോള്‍ ബാവയും തിരുമേനിയും ഒരേ മുറിയില്‍ രണ്ടു ദിവസം താമസിക്കേണ്ടി വന്നു. ബാവ നേരത്തെ കിടക്കും, നേരത്തെ എണീക്കും. ഈ തിരുമേനി താമസിച്ചു കിടക്കും താമസിച്ചു എണീക്കും. ഒരു ദിവസം രാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പ് സ്വന്തം അണ്ടര്‍ വീയറും , ബനിയനും ബക്കറ്റില്‍ കഴുകുവാനായി കുതുത്ത് വെച്ചു. രാവിലെ ഒരു ശബ്ദം കേട്ടു എണീറ്റപ്പോള്‍ കാതിലിക്കാ ബാവ തന്റെ അണ്ടര്‍ വീയറും , ബനിയനും കഴുകി ഇടുന്നു. ഉടന്‍ തന്നെ ചോദിച്ചു : “എന്റെ ബാവായെ സ്വര്‍ഗത്തിലേക്കുള്ള എന്റെ വഴിക്ക് തട ഇടുകയാണോ ?”
90 കഴിഞ്ഞിട്ടും വലിയ വലിയ നന്മകള്‍ ചെയ്ത്, കൂടുതല്‍ കൂടുതല്‍ യാത്ര ചെയ്ത് സ്നേഹത്തിന്റെ, സമാധാനത്തിന്റെ, സ്വാന്തനത്തിന്റെ സന്ദേശം പകരുന്ന ഈ ചിരിയുടെ, അല്ല പൊട്ടി ചിരിയുടെ വലിയ മേത്രാപ്പോലിക്കയുടെ മുന്‍പില്‍ ഈ പാവം കട്ടുറുമ്പും മുട്ട് മടക്കുന്നു.
നിത്യ സഹായകന്‍
ലോകത്ത് പീഡിപ്പിക്കപ്പെടുന്ന എല്ലാ വനിതകളെയും കെട്ടാന്‍ തയാറായി ഒരു മോന്‍ ഇവിടുണ്ട്. ബലാല്‍സംഗം, മാനഭംഗം തുടങ്ങി എല്ലാ കേസുകളും പുള്ളിക്കാരന്‍ ഏറ്റെടുത്തുകൊള്ളും. ഇനിയും അയല്‍വക്കകാരന്റെ മകനെ തല്ലിയിട്ട് വന്ന കേസ്സായാല്‍ പോലും പുള്ളി സമാധാനം പറയും. മറ്റുള്ളവരെ ചീത്ത പറയുക, കുത്തിനു പിടിക്കുക എന്ന് വേണ്ട എല്ലാത്തിനും പുള്ളിക്കാരന്‍ സമാധാനം പറയും. ഇനിയും 90 വയസ്സുള്ളവനെ ആരെങ്കിലും ഞരമ്പ് രോഗി എന്ന് വിളിച്ചാല്‍ (ശരിക്കും ഞരമ്പ് രോഗി തന്നെ ആണ്) പോലും ഈ മാന്യന്‍ അവര്‍ക്ക് വേണ്ടി ക്ഷമ ചോദിക്കും. നിങ്ങള്‍ അക്ഷേപിക്കൂ….ഞാന്‍ ക്ഷമ ചോദിചോളാം എന്നതാണ് ഈ മാന്യന്റെ പോളിസി.
ഇദ്ദേഹം അതില്‍ കൂടുതല്‍ ചെയ്യുന്ന വ്യക്തിയാണ്. തറവാട്ടിലെ അമ്മച്ചി പെട്രോളിനോ മറ്റോ വില കൂട്ടിയാല്‍ ഉടന്‍ തന്നെ അദ്ദേഹം ക്ഷമ ചോദിക്കും, മാത്രമല്ല അധിക ആദായ നികുതി വേണ്ടെന്നു പറഞ്ഞു ഉടന്‍ തന്നെ വില കുറച്ചു കളയും. അതായത് അമ്മച്ചി പത്തു രൂപ കൂട്ടിയാല്‍ ഇദ്ദേഹം 15 പൈസ വേണ്ടെന്നു വച്ച് ഉടന്‍ തീരുമാനം പുറത്തിറക്കും.
എന്നാല്‍ ഇന്ത്യാക്കാരന്റെ ആരോഗ്യ പരിപാലനത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന ഈ അമ്മച്ചിയെയും തലേ കേട്ടുകാരനെയും വെറുതെ കളിയാക്കുന്ന ഒരു പണിയാണ് ഇതെന്ന് പറയുന്നവരും കുറവില്ല. അതായത് പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില നിരന്തരമായി കൂട്ടുന്നത് വഴിയായി സാധാരണ ഇന്ത്യാക്കാരന്‍ മീന്‍ വാങ്ങിക്കാനോ അല്ലെങ്കില്‍ പച്ചക്കറി വാങ്ങിക്കുവാനോ പോകുമ്പോള്‍ സ്വന്തം വാഹനം ഉപേക്ഷിച്ചു നടന്നു പോകുമെന്ന് കരുതിയാണ് ഇക്കൂട്ടര്‍ ഈ വില സ്ഥിരമായി കൂട്ടുന്നത്. ദിവസം അര മണിക്കൂര്‍ നടന്നാല്‍ ആരോഗ്യം കൂടുമെന്ന് ആരോ ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ട്.
ഇത്രയും വലിയ ജനക്ഷേമ പരിപാടികള്‍ ചെയ്യുന്ന അമ്മച്ചിയെ അപമാനിക്കുന്നതിനു തുല്യമല്ലേ പിന്നെയൊരു വില കുറച്ചില്‍. ഇതൊന്നും പറഞ്ഞാല്‍ കുഞ്ഞൂഞ്ഞിന് മനസ്സിലാകുകയില്ല. മാപ്പ്, ക്ഷമ, അധിക നികുതി എടുത്ത് കളയുക ഇത്രയും ആണ് പണ്ട് അതിവേഗം ബഹുദൂരം ഓടിക്കൊണ്ടിരുന്ന കുഞ്ഞൂഞ്ഞിന്റെ ഏക പരിപാടി.
പക്ഷെ കട്ടുറുംബിന് പറയാന്‍ ഉള്ളത് അല്ലെങ്കില്‍ ഉപദേശിക്കുവാന്‍ ഉള്ളത് ഇത്ര മാത്രം. പെട്രോളിന്റെ വില എണ്ണ കമ്പനിയോ ആരായാലും കൂട്ടുമ്പോള്‍ എല്ലാ മാസവും രണ്ടോ മൂന്നോ രൂപ വീതം കൂട്ടുക. എല്ലാത്തിനും ഒരു ലക്‌ഷ്യം ഉള്ളതുപോലെ, ഈ വില ലിറ്ററിന് കൂട്ടി കൂട്ടി അടുത്ത വര്‍ഷം കുറഞ്ഞത് 200 രൂപയെങ്കിലും ആകുവാന്‍ ശ്രമിക്കുക. അഹങ്കാരികളായ പൊതു ജനം നടന്നു പോയി മീനും ഇറച്ചിയും വാങ്ങിക്കട്ടെ. ട്രാഫിക് കുറയും, പൊലൂഷന്‍ കുറയും, നടക്കുന്നത് വഴി ഈ അഹങ്കാരികളുടെ ആരോഗ്യം കൂടുകയും ചെയ്യും.
കൂട്ടി ക്കൂടി പോകുമ്പോള്‍ പാവം കുഞ്ഞൂഞ്ഞിന് കുറയ്ക്കുവാന്‍ എപ്പോഴും ഇത്തിരി മിച്ചം വെയ്ക്കണേ…
ഓരോ മാസവും രണ്ടോ മൂന്നോ രൂപ വീതം കൂടുമ്പോള്‍ അതിന്റെ ഗുണം ശരിക്കും അനുഭവിക്കുന്നത് ഒരു മലയാളി ആണ്, മാസത്തില്‍ ഒരു ഹര്‍ത്താല്‍ പോരെ, ഇനിയും ആ ദിവസം കൂടുതല്‍ പണി എടുത്താല്‍ ഇവിടെ ഒരു ചുക്കും ഉണ്ടാക്കാന്‍ പോകിന്നില്ലെന്ന്, ഹര്‍ത്താലിന് ആഹ്വാനം കൊടുക്കുന്നവനും, അത് ആസ്വദിക്കുന്നവനും നന്നായി അറിയാം.ഈ ഇന്ത്യ മഹാരാജ്യത്തില്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആള്‍ക്കാര്‍ക്ക് മാത്രമേ ഇതിനൊക്കെ മറ്റുള്ളവരുടെ അത്താഴം മുടക്കി പ്രതികരിക്കുവാന്‍ സാധിക്കുള്ളൂ.
നാട്ടില്‍ ജീവിക്കുവാന്‍ സാധിക്കാതെ കൂട് വിട്ട് പോകുന്ന പാവം കഴുതകളെ (ഇവരെ പ്രവാസി മലയാളികള്‍ എന്നും വിളിക്കാം) കൂടുതലായി ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഈ ഹര്‍ത്താല്‍ പ്രേമികള്‍ക്ക് ആയിരം അഭിവാദ്യങ്ങള്‍. കൂടെ കുഞ്ഞൂഞ്ഞിനോട് ഒരു അപേക്ഷ കൂടി, അവര്‍ക്ക് വേണ്ടിയും ക്ഷമ ചോദിക്കണേ.










