Monthly Archives: December 2011
Pray from Love……………….
God is your real wealth and health.
Cultivate the spiritual discipline of prayer as a normal way of life. Prayers for worldly ends do not reach God. But, all prayers arising from pure love, from unselfish eagerness to render service, and from hearts that are all inclusive will reach God. Christ declared that God can be realized only through love. When love grows, you can have a direct vision of God. Without love, prayers are of no avail. Realise that the love that is present in everyone is common to all. It is love that has brought you all together. It is the cord of love that has bound all of you. It is the unifier, the motivator and the bringer of joy to all. Therefore, develop love.
To illustrate how God responds to prayers. I will relate the story of a rich man with four wives who expressed what they wanted him to get for them during the trip abroad. The first wife, who was spiritually enlightened, prayed for his safe return. The second wife wanted him to bring some sacred books. The third wife, who was ailing wanted him to get some medicines. The fourth wife, who was a “modern” asked him to get her sarees and jewellery. The merchant on his return gave the three wives what they wanted and stayed with the first wife because she had no other desire except to have him back.
God responds to prayers in the same manner. To those who aspire for wealth, He gives wealth. Those who seek knowledge. He will help them to acquire it. Those who are ailing and who pray to God will get the relief they pray for; God builds hospitals for their treatment. Those who pray to God for oneness with Him, will realize Him. This is the way God responds to the four kinds of prayer. If you have God with you, all other things are got easily. So, God is your real wealth and health.
Elsy Mathew
പുതുവര്‍ഷത്തില്‍ നല്ല ശകുനം
2012 ലേക്ക് കാലെടുത്തു വെയ്ക്കുന്ന ഈ അവസ്സരത്തില്‍ എല്ലാ വായനക്കാര്‍ക്കും സ്നേഹം നിറഞ്ഞ
പുതുവത്സരാശംസകള്‍ .
പ്രത്യേകിച്ചും നമ്മള്‍ സഹോദരിമാര്‍ കാലെടുത്തു വെക്കുമ്പോള്‍ , വലതുകാല്‍ തന്നെ ആയിരിക്കണേ !
ഇതുപോലെ ഒരു പുതുവര്‍ഷം തുടങ്ങുന്ന അന്ന് ഞാനും എന്റെ പ്രിയ ഭര്‍ത്താവ് ഗോപിനാഥനും കൂടെ
ബംഗലൂരിലെക്കുള്ള യാത്ര മദ്ധ്യേ , ഊട്ടിയില്‍ മുന്തിയ ഒരു ഹോട്ടെലില്‍ താമസിച്ചു , രാവിലെ യാത്ര
പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ , പുറത്തു കോറിഡോറില്‍ ഇതാ നില്‍ക്കുന്നു ഒരു വീ ഐ പീ വനിത. ഈ
സ്ത്രീ രത്നത്തെ ഒന്ന് തൊട്ടടുത്ത് കാണാന്‍ കൊതിച്ചിട്ടുണ്ട് . നേരെ നേരെ കണ്ടത് കൊണ്ട് അന്യോന്യം
പുഞ്ചിരിച്ചു .നല്ല ശകുനം എന്ന് മനസ്സില്‍ കരുതി . നല്ല ദിവസ്സമായിരിക്കുമല്ലോ എന്നാ ചിന്തയില്‍ ഞങ്ങള്‍
കാറില്‍ കയറി യാത്ര തുടങ്ങി .
എന്റച്ചന്‍ യാത്ര പുറപ്പെടുമ്പോള്‍ ശരിക്കും ശകുനം നോക്കിയിട്ടേ തുടങ്ങുകയുള്ളൂ . അദ്ദേഹത്തിന് പലപ്പോഴും
ദ്വേഷ്യം വന്ന ശകുനങ്ങളെ ചൊല്ലി , പിന്നീട് ഞങ്ങളെയെല്ലാം ശകാരിക്കയും പതിവായിരുന്നു .
അച്ഛന്‍ സ്ഥിരം ചൊല്ലി കേട്ട നീതിശാസ്ത്രത്തിലെ വരികള്‍ ഇപ്രകാരമായിരിക്കണം .
“ശുഭ്ര കുസുമം വിദ്വ ദ്വയം , ഗണിക കരിമ്പ് ഗജവും
കയറിട്ട കാള പശുവും , യാത്രാ മുമ്പേ ശുഭം .”
ഇത് പ്രകാരം സ്ത്രീക്ക് ഈ കവിതയില്‍ വന്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് ഗണികയിലൂടെ
മാത്രമാണ് . ഗണിക എന്ന് വെച്ചാല്‍ തനി തേവിടിശ്ശി വേശ്യ . അവളെക്കണ്ട് യാത്ര പുറപ്പെട്ടാല്‍
പോയ കാര്യം ശുഭം .
അപ്പോള്‍ നമ്മള്‍ പല യാത്രകളും നടത്തി കാര്യം സാധിച്ചു വന്നിട്ടുണ്ടെങ്കില്‍ , അന്ന് രാവിലെ
കണ്ട സ്ത്രീകളെല്ലാം ഗണിക വിഭാഗത്തില്‍ അറിയാതെ പെട്ട് പോകും .ലജ്ജാവഹം.
അങ്ങിനെ ഞങ്ങള്‍ അതിരാവിലെ കാറില്‍ കയറിയാതെ ഉള്ളു . നേരിയ മൂടല്‍ മഞ്ഞിനിടയിലൂടെ ,
മലമടക്കിലൂടെ ഗോപിയേട്ടന്‍ ഡ്രൈവിംഗ് ആസ്വദിച്ചു ചുരം ഇരിങ്ങാന്‍ തുടങ്ങുകയായിരുന്നു . പഴയ
ഒരു തമിഴ് സിനിമയില്‍ എം ജീ ആര്‍ അണ്ണനും ഇതയക്കനിയും കൂടെ ആടി തകര്‍ത്ത ഒരു പാട്ട്
ഞാന്‍ കേട്ടു സുഖിച്ചു ഇരിക്കയായിരുന്നു .
പെട്ടെന്നാണ് അത് സംഭവിച്ചത് ..കാറിന്റെ പുറകില്‍ എന്തോ വന്നിടിച്ചു . ഒരു ജീപ്പ് ആണ് ഇടിച്ചതെന്ന്
ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു . കൂനൂരിലെ തോട്ടം മുതലാളി ആയ മാത്യൂസ് എന്നയാള്‍
ആയിരുന്നു ഓവര്‍ ടെഇക് ചെയ്യാനുള്ള ശ്രമത്തില്‍ ചെറിയ ഒരു അപകടത്തില്‍ ഞങ്ങളെ പെടുത്തിയത് .
ഞങ്ങളുടെ കാര്‍ നന്നാകിയിട്ടു ബില്ല് അയച്ചാല്‍ മതി ചെക്ക് അയച്ചുതരാമെന്ന് മാന്യമായി
സമ്മതിച്ചതിനാല്‍ താമസിയാതെ അവിടെ നിന്നും യാത്ര തുടര്‍ന്നു.
ഒമ്പത് മണി ആയപ്പോള്‍ ഇനി അടുത്ത് കാണുന്ന ഏതെങ്കിലും നല്ല ഹോട്ടെലില്‍ കയറി ബ്രെയ്കുഫാസ്റ്റ്
കഴിക്കാമെന്ന് പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ , അതാ ഒരു വന്‍ ശബ്ദം “ശൂ ” എന്ന് . ഏതോ ടയറിന്റെ
കാറ്റ് പോയി എന്ന് ഭര്‍ത്താവ് ദ്വേഷ്യത്തോടെ പറഞ്ഞപ്പോള്‍ , അറിയാതെ വിശപ്പ് കൂടി വന്നു .
ആരെയും ചുറ്റുപാടിലോന്നും കാണാതിരുന്നതിനാല്‍ ഗോപിച്ചേട്ടന്‍ തന്നെ ഡിക്കിയില്‍ നിന്നും സ്പെയര്‍
ടയര്‍ എടുത്തു മാറാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു .
“ഇന്ന് ഏതു ശവത്തിനെ ആണോ ശകുനം കണ്ടേച്ചു പുറപ്പെട്ടത് ” എന്നും പ്രാകിക്കൊണ്ട്
അദ്ദേഹം ജാക്കിയും കറക്കി വീല്‍ മാറ്റം തുടര്‍ന്നു .
അപ്പോഴാണ് വീണ്ടും ശകുനം എത്ര പ്രാധാന്യം എന്നാ ചിന്ത എന്നെ മഥിച്ചു.
അതിരാവിലെ അന്ന് കണ്ട ശകുനം ഗണിക ഒന്നുമല്ലായിരുന്നു . ഇന്ന് ഇന്ത്യയിലെ സമുന്നത ആയ ഒരു
നേതാവും , തമിഴ് മക്കളുടെ എല്ലാം എല്ലാം , പക്ഷെ ഇപ്പോള്‍ കേരള മക്കളുടെ ശത്രു,
നമ്മുടെ വാധ്യാരുടെ ഇതയക്കനി , പക്ഷെ ഗണികയുടെ ഗുണം പോലും ഇല്ലേ ഞങ്ങളുടെ
അന്നത്തെ ശകുനം ആയിരുന്ന തമിഴ് മക്കളിന്‍ അന്പാര്‍ന്ന ജയലളിത എന്നാ സാക്ഷാല്‍
അമ്മാവുക്ക് . വെറും ചോദ്യം മാത്രം.
പുതുവര്‍ഷപ്പുലരിയില്‍ നമുക്ക് നല്ല ശകുനം ഒന്നാകാന്‍ ഭാഗ്യം വേണ്ട , പക്ഷെ
വര്ഷം മുഴുവന്‍ നമുക്ക് ചുറ്റുമുള്ളവരില്‍ സ്നേഹം ചൊരിയുന്ന ശക്തിയാവാന്‍
നമുക്ക് പ്രത്യാശിക്കാം .
നിങ്ങളില്‍ ഒരുവള്‍
പ്രൊഫ .ലക്ഷ്മി ഗോപിനാഥ്
ഒരു അറബിക്കഥ
സുഹുര്തുക്കളെ ഞാന്‍ റഷീദ് ,,
സൗദി അറേബ്യ എന്നാ നാട്ടില്‍ ജോലി ചെയ്യുന്ന അനേകായിരം പ്രവാസികളില്‍ ഒരാള്‍ ..
എന്റെ പ്രവാസി ജീവിതത്തിന്റെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഞാന്‍ മനസ്സിലാക്കിയ , കണ്ട , അനുഭവിച്ച പ്രവാസി ജീവിതം നിങ്ങള്ക്ക് മുന്നില്‍ പറഞ്ഞോട്ടെ ….
നാട്ടില്‍ നിന്നും തന്നെ തുടങ്ങാം ,,
ഞാന്‍ നാട്ടില്‍ നില്‍ക്കുമ്പോള്‍ ഗള്‍ഫില്‍ നിന്നും വരുന്നവരുടെ ഓരോ കാട്ടികൂട്ടല്സ് കണ്ടു ഗള്‍ഫിനെ കുറിച്ച് ഒരു പാട് സ്വപ്‌നങ്ങള്‍ കണ്ടുകൂട്ടിയിരുന്നു .. പിന്നീട് അങ്ങോട്ട് ഒരു വിസ കിട്ടായാല്‍ മതിയായിരുന്നു എന്നാ ചിന്ത മാത്രമായിരുന്നു മനസ്സില്‍ .. ചോറ് കഴിക്കുമ്പോഴും , ഉറക്കത്തില്‍ സ്വപ്നത്തില്‍ വരെ ഗള്‍ഫിനെ കുറിച്ച് മാത്രമായിരുന്നു ചിന്ത … ഗള്‍ഫുകാരെ കാണുമ്പോള്‍ ഞാന്‍ എഴുന്നേറ്റു നിന്നു .. അവരോടു എനിക്കു ബഹുമാനം കൂടി കാരണം എത്ര ഭാഗ്യവാന്മ്മാര്‍ .. എനിക്കും ഒരു വിസ കിട്ടില്ലേ ..? ഒരു ഗള്‍ഫുകാരനെ കിട്ടിയാല്‍ അയാളോട് ഞാന്‍ അവിടുത്തെ വിശേഷങ്ങള്‍ചോദിക്കും .. അവരുടെ ഓരോ വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഗള്‍ഫിനെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ കൂടി കൂടി വന്നു ..
മനസ്സില്‍ എപ്പോഴും എങ്ങനെ എങ്കിലും ഒരു വിസ കിട്ടിയാല്‍ മതിയായിരുന്നു .. ഈ ഒരു വിചാരം മാത്രം .. വിസ കിട്ടിയിട്ട് വേണം ഒന്ന് അടിച്ചു പൊളിക്കാന്‍ ഹായ് ..
ഗള്‍ഫില്‍ പോയിട്ട് വേണം ചിക്കെനും മട്ടനും അടിച്ചു മിന്നാന്‍…അറബികളുടെ വീട്ടിലെ കല്യാണത്തി
വൈകുന്നേരങ്ങളില്‍ ഗള്‍ഫിലെ റോഡ് സൈടുകളില്‍ ഇരുന്നു കൂട്ട്കാര്മൊത്ത് സൊറ പറഞ്ഞു ഇരിക്കണം ..
നല്ല അടിപൊളി അറബി പെണ്‍കുട്ടികളെ വളക്കണം … നാട്ടിലെ പെണ്‍കുട്ടികളെ പോലെ അഹങ്കാരം ഉണ്ടാവില്ലല്ലോ അവര്‍ക്ക് .. പോരാത്തതിനു മുടിഞ്ഞ ഗ്ലാമറും.. ഹൂ ..
പിന്നെ അറബികള്‍ ഉപയോഗിക്കാതെ വലിച്ചെറിയുന്ന മ
. രാവിലെ ഒരു 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ജോലി ബാക്കി ടൈം ഫുള്‍ കറങ്ങണം ..
ഈത്തപഴം ഇഷ്ടം പോലെ തിന്നു കൊതി തീര്‍ക്കണം അതും ഫ്രീ .. റോട്ടിലോക്കെ പരന്നു കിടക്കുകയല്ലേ .. എടുത്താലും ആരും ഒന്നും പറയില്ല .. കാരണം നാട് അല്ലല്ലോ ..അത് ഗള്‍ഫാ ഗള്‍ഫ് …
. രണ്ടു കൊല്ലം ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വന്നു ഒരു പെണ്ണ് കെട്ടാം …
പിന്നെ ഒരു വീട് വെക്കണം … കണ്ടാല്‍ ആള്‍ക്കാര്‍ അന്തം വിട്ടു നോ
നടന്നു നീങ്ങി ഗള്‍ഫില്‍ ആണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത് .. നടത്തത്തിന്റെമോഡല്‍ ഒക്കെ ഒന്ന് മാറ്റി … ആഹ് നല്ല സ്മെല്‍ ഞാന്‍ വരുന്നത്അറിഞ്ഞിട്ടാണോ എന്ന് പോലും തോന്നി .. കുറച്ചു നേരം അവിടെയങ്ങനെ നിന്നപ്പോള്‍ പുതിയ ആളുകള്‍ക്കുള്ള ലൈന്‍ കാണിച്ചു തന്നു .. അവിടെ കുറച്ചു നേരം നിന്നു ….!!!!! ഇനി എല്ലാം ചുരുക്കി പറയാം പുറത്തു കടന്നു . എന്നെ കൊണ്ട് പോകാന്‍ എന്റെ കുടുംബക്കാരന്‍ ഒരു അയഞ്ഞ ചിരിയോടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു .. അവരുടെ കൂടെ ഞാന്‍ നടന്നു .. റൂമിലേക്കുള്ള വഴിയില്‍ വീടുകളും റോഡുകളും കണ്ടു മനം നിറഞ്ഞു ഇടയ്ക്കു ഞാന്‍ ചോദിച്ചു എവിടെയാ ഈത്തപഴം കിട്ടുക .. എന്നെ നോക്കി കൊണ്ട്കുടുംബക്കാരന്‍ പറഞ്ഞു അതൊക്കെ കിട്ടും രണ്ടു ദിവസം കഴിയട്ടെ ..
അങ്ങനെ റൂമിലെത്തി ….. ഇനി ഞാന്‍ ഒന്നും പറയുന്നില്ല .. വല്ലതും പറഞ്ഞാല്‍കുറച്ചു കൂടി പോകും ,,, എന്നാലും ഇതൊരു ചതി ആയി പോയി
“”ഞാന്‍ സ്വപ്നം കണ്ട ഗള്‍ഫ് അല്ല ഇത്”……” ഇതല്ല ഗള്‍ഫ് വേറെയാ ഗള്‍ഫ്” ..എനിക്കു കരച്ചില്‍ വന്നു കരഞ്ഞു … സങ്കടം സഹിക്കാന്‍ വയ്യാതെ ഞാന്‍ എനിക്കു വിസ എടുത്ത കുടുംബക്കാരനോട് ചോദിച്ചു ..”" ഇതാപ്പോ ഗള്‍ഫ്”"”…… ഇത് കേട്ടയുടനെ റൂമിലു
അടുത്ത ഭാഗത്തില്‍ ഞാന്‍ കണ്ടു ഞെട്ടിയ ഗള്‍ഫ് ..
സ്നേഹത്തോടെ ..
റിയാദില്‍ നിന്നും പാവം പാവം റഷീദ് മോന്‍ ..
He is the King of Glory……………
I am the handmaid of the Lord, let it be done to me.
God’s love for humanity is such that He became like us. He chose His Son to be born through a virgin thus fulfilling the prophecy that He will always be with us. This divine insertion into human history is part of his plan to save us so much so that our human plans would fit his designs. Like Mary, let us say, let it be done to me as you have said.
The angel came to Mary and said, “Rejoice full of grace, the Lord is with you.” Mary was troubled at these words, wondering what tthis greeting could mean. But the angel said, “Do not fear, Mary, for God has looked kindly on you. You shall conceive and bear a son and you shall call him Jesus. He will be great and shall rightly be called Son of the Most High. The Lord God will give him the kingdom of David, his ancestor; he will rule over the people of Jacob forever and his reign shall have no end.
Then Mary said to the Angel, “How can this be if I am a virgin?” And the angel said to her, “The Holy Spirit will come upon you and the power of the Most High will overshadow you; therefore, the holy child to be born shall be called Son of God. ………..With God nothing is impossible.”
Then Mary said, “I am the handmaid of the Lord, let it be done to me as you have said.” (Luke 1:26)
Elsy Mathew
ഇനിയും അഴിക്കോട് രാവുകള്‍
എസ് പി
പണ്ട് കാലത്ത് പൊതുജനം ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു. നെഹ്രുവിനു ശേഷം ആര്‍ ? ഇന്ദിരാ ഗാന്ധിക്ക് ശേഷം ആര്‍ ? അങ്ങനെ മിക്ക സമയങ്ങളിലും ഇത്തരം ചോദ്യങ്ങള്‍ പൊങ്ങി വരുമായിരുന്നു.
അതുപോലെ ഇപ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ഏതാണ്ട് ഒത്തു തീര്‍ന്നതോടെ ഇനിയെന്ത് എന്ന് വിഷമിച്ചിരുന്ന മലയാളിക്ക് ഉടന്‍ ഉത്തരം കിട്ടി, അഴിക്കോട്. ഇനിയും കുറെ നാളത്തേക്ക് തൃശൂര്‍ അമലയും അഴിക്കോടും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കും.
പീഡന പരമ്പരകള്‍ക്ക് വലിയ ഇടവേള ആണ് നാം കൊടുത്തിരിക്കുന്നത്. അത് പീഡനം നടക്കാത്തത് കൊണ്ടാണോ , അതോ വി എസ്സിന് സമയം ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല.
അഴോക്കോട് ആരോടൊക്കെ പിണക്കം തീര്‍ത്തു, ഏതൊക്കെ കേസുകള്‍ പിന്‍വലിച്ചു , കാണാന്‍ വരുന്ന വിശിഷ്ട അതിഥികളോട് എന്തൊക്കെ സംസാരിച്ചു ഇതൊക്കെയാണ് ഇപ്പോള്‍ വാര്‍ത്ത. വിലാസിനി ടീച്ചര്‍ ഇനിയും വരുമോ ? വന്നാല്‍ കൂട്ടി കൊണ്ട് പോകുമോ ? വിളിച്ചാല്‍ പോകുവാന്‍ പണ്ടത്തെപ്പോലെ അഴിക്കോട് വിസമ്മതിക്കുമോ ? മോഹന്‍ ലാല്‍ വന്നാല്‍ കെട്ടി പിടിക്കുമോ ? ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ….
പ്രണയം എന്തെന്ന് പഠിക്കണമെങ്കില്‍ ഇത് കണ്ടു പഠിക്കിനെട മക്കളെ എന്നാണ് ഒരു മാന്യന്‍ കൌമാരക്കാര്‍ക്ക് നല്‍കിയ ഉപദേശം. അതായത് പ്രണയിച്ച ആളിനെ കിട്ടാതിരുന്നപ്പോള്‍ വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചു ഒരു ജീവിതം തന്നെ മാറ്റി വെയ്ക്കുക, ഒടുവില്‍ അസുഖം വന്നപ്പോള്‍ നേരിട്ട് കണ്ടു പൂവ് കൊടുക്കുക, അതും ചുവന്ന പൂവ്.
എന്റെ മാന്യ സുഹൃത്തേ തെങ്ങാകൊല… ഒരുത്തന്‍ തുടിക്കുന്ന പ്രായത്തില്‍ തന്ന കുറെ കാതുകളെ മാറോടണച്ചു ജീവിതം പാഴാക്കുവാന്‍ ഇവിടെ ഇക്കാലത്ത് ഒരു ഗോപികയെയോ , ലക്ഷ്മിയെയോ കിട്ടില്ല. ഒന്ന് പോയാല്‍ അടുത്തത് , അതുകൊണ്ട് അണ്ണന്റെ ഉപദേശം അത്ര കണ്ടു ക്ലച്ച് പിടിക്കില്ല. അതിനു പറ്റിയ മണക്കൂറുള്ള മണ്ണ് അല്ല ഇപ്പോള്‍ കേരളത്തില്‍ .
മറ്റൊരാള്‍ പറയുന്നത് അഴിക്കൊടിന്റെയും വിലാസിനിയുടെയും സ്വകാര്യതയില്‍ കയറി നമ്മള്‍ എന്തിനു ചുണ്ണാമ്പ് പിരട്ടണം , അവരെ വെറുതെ വിട്ടു കൂടെ എന്ന് ? ആര് പുരട്ടി വെറ്റിലയുടെ മുകളില്‍ ചുണ്ണാമ്പ് ? രാത്രിയിലെ ഒരുങ്ങി കണ്ട കുഴലൂത്തുകാരനെ വിളിച്ച് എല്ലാം അഭ്ര പാളികളില്‍ പകര്‍ത്തി നാടുകാരെ മുഴുവന്‍ സ്വന്തം സമ്മതത്തോടെ കാണിപ്പിച്ചപ്പോള്‍ സ്വകാര്യത അല്ലായിരുന്നു മുന്നില്‍ നിന്നത്, പകരം സ്വല്പം വെറുതെ കിട്ടുന്ന പ്രശസ്തി. കൂട്ടത്തില്‍ താന്‍ ചീത്ത അല്ലെന്നു അല്ലെങ്കില്‍ ചീത്ത ആയിട്ടില്ലെന്ന് നാലാളുടെ മുമ്പില്‍ അവതരിപ്പിക്കുവാന്‍ കിട്ടുന്ന ഒരു അവസരം പാഴാക്കാതിരിക്കുക എന്ന ഉദ്യേശം.
ഇതാ ടീച്ചര്‍ ഇപ്പോള്‍ മൂത്രം ഒഴിച്ച് കഴിഞ്ഞിട്ട് വന്നിരിക്കുന്നു , അതാ ഒരുങ്ങി സുന്ദരി ആയിട്ട് വന്നു കഴിഞ്ഞു , ഇപ്പോള്‍ സ്വല്പം ഭക്ഷണം കഴിക്കുന്നു , ദാണ്ടേ യാത്ര ആകുന്നു, പൂവ് വാങ്ങിക്കുന്നു , ആശുപത്രിയില്‍ പ്രവേശിക്കുന്നു, പൂവ് കൊടുക്കുന്നു പിന്നെ ഒരു ബാക്ക് ഗ്രൌണ്ട് മ്യൂസിക് കൊടുത്തു ഹൃദയങ്ങള്‍ തമ്മില്‍ സംസാരിക്കുന്നത് കേള്‍പ്പിക്കുന്നു. ഇതൊക്കെ ഒരു മിഷനും വിഷനും ഇല്ലാത്തവന്‍ ചെയ്തത് ടീച്ചറിന്റെ പൂര്‍ണ്ണ സമ്മതത്തോടെ ആയിരുന്നില്ലേ. പിന്നെ എന്തോന്ന് സ്വകാര്യത , മുപ്പതോ നാല്‍പ്പതോ വര്‍ഷം മുന്‍പായിരുന്നെങ്കില്‍ ഒരു പക്ഷെ ടീച്ചര്‍ ആരെയും അറിയിക്കാതെ പോയെനേം. ഇപ്പോള്‍ അങ്ങനെ പോയിട്ടെന്തു കാര്യം.
മുല്ലപ്പെരിയാറിന്റെ ആവേശം കൊണ്ഗ്രെസ്സിനും കൂട്ടര്‍ക്കും നഷ്ടപ്പെട്ടെങ്കിലും, കുറെ നാളുകള്‍ കൂടി ചപ്പാത്തില്‍ പോയി കിടക്കണമെന്ന് ആഗ്രഹം ഉള്ള കുറെ സഖാക്കള്‍ ഇവിടെ ഉണ്ട് . ഇപ്പോള്‍ അവരുടെ പ്രധാന ആവശ്യം അഴിക്കോടിനെ ഏതെങ്കിലും ഒളിത്താവളത്തില്‍ കൊണ്ട് പോയി ചികില്‍സിപ്പിക്കണം എന്നാണ്. അഴിക്കോടും സന്ദര്‍ശകരും കൂടി കുത്തനെ ഒഴുകി വന്നു മുല്ലപ്പെരിയാര്‍ സമരത്തെ കോരിയെടുത്തു അറബിക്കടലിലേക്ക് തള്ളി കൊണ്ടിരിക്കുകയാണ് എന്നതാണ് അവരുടെ പരാതി.
ഇനിയും ഒരു രോഗിയെ കാണുവാന്‍ പോകുമ്പോള്‍ ആശ്വാസ വാക്കുകളോ , നിറ കണ്ണുകളോ അല്ല അവിടെ തളിരിടെണ്ടത് , മറിച്ചു ഉള്ളു തുറന്നു ചിരിക്കുവാന്‍ ഉള്ള ഒരു അന്തരീക്ഷം ഉണ്ടാക്കി എടുക്കുക എന്നതാണ്. അതിന് രണ്ടു മാര്‍ഗങ്ങളെ ഉള്ളു , ഒന്നുകില്‍ രോഗി കട്ടുറുമ്പ് ദിവസവും വായിക്കുക അല്ലെങ്കില്‍ ക്രിസോസ്‌റ്റം വലിയ തിരുമേനി അവിടെ സന്നിതന്‍ ആകുക. ഇവിടെയും ക്രിസോസ്‌റ്റം പിതാവ് പതിവ് തെറ്റിച്ചില്ല, അഴിക്കോടിന് മനസ്സ് തുറന്നൊന്ന് ചിരിക്കുവാന്‍ ഉള്ള മരുന്ന് നല്‍കിയിട്ടാണ് പോയത്.
അഴിക്കോട് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു !!! ഒന്നുമല്ലെങ്കിലും കുറഞ്ഞത് നാല് കട്ടുറുമ്പിലെങ്കിലും താങ്കള്‍ കടന്നു കൂടിയിട്ടുണ്ട്. അതിലൊന്ന് ദാ താഴെ കിടക്കുന്നു.(സംഗതി സ്വല്പം പഴയത് ആണേ)









