ഒരു അറബിക്കഥ

saudi1[1]

സുഹുര്തുക്കളെ ഞാന്‍ റഷീദ്‌ ,,

സൗദി അറേബ്യ എന്നാ നാട്ടില്‍ ജോലി ചെയ്യുന്ന അനേകായിരം പ്രവാസികളില്‍ ഒരാള്‍ ..

എന്റെ പ്രവാസി ജീവിതത്തിന്റെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഞാന്‍ മനസ്സിലാക്കിയ , കണ്ട , അനുഭവിച്ച പ്രവാസി ജീവിതം നിങ്ങള്ക്ക് മുന്നില്‍ പറഞ്ഞോട്ടെ ….

നാട്ടില്‍ നിന്നും തന്നെ തുടങ്ങാം ,,

ഞാന്‍ നാട്ടില്‍ നില്‍ക്കുമ്പോള്‍ ഗള്‍ഫില്‍ നിന്നും വരുന്നവരുടെ ഓരോ കാട്ടികൂട്ടല്സ്  കണ്ടു     ഗള്‍ഫിനെ  കുറിച്ച് ഒരു പാട് സ്വപ്‌നങ്ങള്‍ കണ്ടുകൂട്ടിയിരുന്നു  .. പിന്നീട് അങ്ങോട്ട്‌   ഒരു വിസ കിട്ടായാല്‍  മതിയായിരുന്നു  എന്നാ ചിന്ത  മാത്രമായിരുന്നു മനസ്സില്‍  ..  ചോറ് കഴിക്കുമ്പോഴും , ഉറക്കത്തില്‍ സ്വപ്നത്തില്‍ വരെ   ഗള്‍ഫിനെ കുറിച്ച് മാത്രമായിരുന്നു ചിന്ത  … ഗള്‍ഫുകാരെ കാണുമ്പോള്‍ ഞാന്‍ എഴുന്നേറ്റു നിന്നു .. അവരോടു എനിക്കു ബഹുമാനം  കൂടി കാരണം എത്ര ഭാഗ്യവാന്മ്മാര്‍ .. എനിക്കും ഒരു വിസ കിട്ടില്ലേ ..? ഒരു ഗള്‍ഫുകാരനെ കിട്ടിയാല്‍ അയാളോട് ഞാന്‍ അവിടുത്തെ  വിശേഷങ്ങള്‍ചോദിക്കും  .. അവരുടെ ഓരോ  വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഗള്‍ഫിനെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ കൂടി കൂടി വന്നു .. 

മനസ്സില്‍ എപ്പോഴും  എങ്ങനെ എങ്കിലും  ഒരു വിസ കിട്ടിയാല്‍ മതിയായിരുന്നു .. ഈ ഒരു വിചാരം  മാത്രം .. വിസ കിട്ടിയിട്ട് വേണം ഒന്ന് അടിച്ചു പൊളിക്കാന്‍ ഹായ് .. 

 ഗള്‍ഫില്‍ പോയിട്ട് വേണം ചിക്കെനും മട്ടനും അടിച്ചു മിന്നാന്‍…അറബികളുടെ വീട്ടിലെ കല്യാണത്തിന് പോകാം  ഇഷ്ടമുള്ളതൊക്കെ യെടുക്കാല്ലോ.. ആരും  ഒന്നും പറയില്ല  കാരണം നാട് അല്ലലോ  ഗള്‍ഫ്‌ ..! 

വൈകുന്നേരങ്ങളില്‍   ഗള്‍ഫിലെ  റോഡ്‌ സൈടുകളില്‍  ഇരുന്നു കൂട്ട്കാര്മൊത്ത് സൊറ പറഞ്ഞു ഇരിക്കണം ..

 നല്ല അടിപൊളി അറബി പെണ്‍കുട്ടികളെ  വളക്കണം … നാട്ടിലെ പെണ്‍കുട്ടികളെ പോലെ അഹങ്കാരം   ഉണ്ടാവില്ലല്ലോ  അവര്‍ക്ക് .. പോരാത്തതിനു മുടിഞ്ഞ ഗ്ലാമറും.. ഹൂ ..

പിന്നെ  അറബികള്‍  ഉപയോഗിക്കാതെ  വലിച്ചെറിയുന്ന മൊബൈല്‍ ഫോണ്‍ , ലാപ്ടോപ് , ഡ്രെസ്സുകള്‍ എല്ലാം നാട്ടിലേക്ക്  കടത്തണം ..

. രാവിലെ ഒരു 10  മണി മുതല്‍  വൈകുന്നേരം നാല് മണി വരെ ജോലി ബാക്കി ടൈം ഫുള്‍ കറങ്ങണം ..

  ഈത്തപഴം  ഇഷ്ടം പോലെ  തിന്നു കൊതി തീര്‍ക്കണം  അതും ഫ്രീ .. റോട്ടിലോക്കെ പരന്നു കിടക്കുകയല്ലേ  .. എടുത്താലും ആരും ഒന്നും പറയില്ല ..  കാരണം നാട് അല്ലല്ലോ ..അത്  ഗള്‍ഫാ  ഗള്‍ഫ്‌ …

. രണ്ടു കൊല്ലം  ഗള്‍ഫില്‍  നിന്ന് നാട്ടില്‍ വന്നു ഒരു പെണ്ണ് കെട്ടാം  …

പിന്നെ ഒരു വീട് വെക്കണം … കണ്ടാല്‍  ആള്‍ക്കാര്‍  അന്തം വിട്ടു  നോക്കി നില്‍ക്കണം .. അതില്‍ ഞാനും എന്റെ മണവാട്ടിയും കൊറേ  കുട്ടികളും .. ആഹ് എപ്പോഴാ റബ്ബേ  എന്റെ വിസ വരിക .. എനിക്കും ഇല്ലേ ആശകളും  പൂതികളും ഒക്കെ .. ഞാന്‍ ഉറക്കെ… പറഞ്ഞു അത് പടച്ചവന്‍ കേട്ട് എന്നൊരു തോന്നല്‍ ..അടുത്ത മാസം തന്നെ  ഒരു കുടുംബക്കാരന്‍ വഴി  വിസ വന്നു ..സന്തോഷം  പറഞ്ഞു അറിയിക്കണോ …. കാണുന്നവരോട് മൊത്തം ഞാന്‍  വിസ കിട്ടിയ കാര്യം പറഞ്ഞു .. വലിയ ആളായില്ലേ …  ഇനി എന്നെ പിടിച്ചാ കിട്ടൂലാന്നൊക്കെ ഞാന്‍ തന്നെ മനസ്സില്‍ പറഞ്ഞു …  ഐര്പോര്ട്ടില്‍ എത്തി ആഹ് എന്താണിത് .. ഞാന്‍ എന്നെ തന്നെ ഒന്ന് നോക്കി … എന്നിട്ട് എന്നോടായി പറഞ്ഞു .. നിന്റെ ദിവസങ്ങള്‍   വന്നു തുടങ്ങിയെടാ കൊച്ചു കള്ളാ .. പഹയാ നീ ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു ….  ഇന്‍ സൈഡ്  ചെയ്ത പാന്റ്സ്  ഒന്നും കൂടി ശെരിയാക്കി ഐര്പോര്ട്ടില്‍ ഞാന്‍ ഒന്ന് കറങ്ങി എയര്‍പോര്‍ട്ട് ഇങ്ങനെ ആണെങ്ങില്‍  ഗള്‍ഫ്‌ എന്തായിരിക്കും   ആഹ് ആലോചിക്കുമ്പോഴെ  കുളിര് കോരുന്നു .. ..  പിന്നെ എയര്‍ ഇന്ത്യയുടെ ഉള്ളിലെത്തി  .. എന്നെ സ്വീകരിക്കാന്‍ വാതില്‍ക്കല്‍ തന്നെ ഒരാള്‍ ചിരിച്ചു കൊണ്ട് .. ഞാന്‍ ഒന്ന് സ്ട്രോങ്ങായി ഓക്കേ.. ഓക്കേ  എന്ന് പറഞ്ഞു. കൊണ്ട് ഉള്ളില്‍ കടന്നു .. ആഹ് ഇതെന്താണ്  .. സ്വര്‍ഗമോ .. ആഹ് ഈ ഭാഗ്യം ഭാഗ്യം എന്ന് പറയുന്നത്  ചിലര്‍ക്കെ  കിട്ടൂ .. അത് ഇതാ എനിക്കു കിട്ടിയിരിക്കുന്നു ..സീറ്റില്‍ ഇരുന്നു  ബാക്കി ഉണ്ടായിരുന്ന സ്വപ്നങ്ങളും കണ്ടു …അങ്ങനെ ഏതാനും മണിക്കൂറുകള്‍ക്കകം .. റിയാദ് എയര്‍ പോര്‍ട്ടിലെത്തി  ചാടി എഴുന്നേറ്റു …  ആദ്യം ഇറങ്ങാനായി  തിരക്കി മുന്നിലെത്തി എല്ലാരും മാറി തന്നു എനിക്കു മുന്നില്‍ എത്താന്‍ .. ഞാന്‍ മനസ്സ് കൊണ്ട് വിചാരിച്ചു  കണ്ടോ ഇപ്പഴേ എല്ലാര്‍ക്കും മനസ്സിലായി  .. എന്നെ ഇനിപിടിച്ചാല്‍  കിട്ടൂലാ  എന്ന്‍ ..

 

നടന്നു നീങ്ങി  ഗള്‍ഫില്‍ ആണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത് .. നടത്തത്തിന്റെമോഡല്‍ ഒക്കെ    ഒന്ന് മാറ്റി … ആഹ്  നല്ല  സ്മെല്‍   ഞാന്‍ വരുന്നത്അറിഞ്ഞിട്ടാണോ  എന്ന് പോലും തോന്നി ..  കുറച്ചു നേരം അവിടെയങ്ങനെ നിന്നപ്പോള്‍  പുതിയ ആളുകള്‍ക്കുള്ള  ലൈന്‍ കാണിച്ചു തന്നു .. അവിടെ കുറച്ചു നേരം നിന്നു ….!!!!!  ഇനി എല്ലാം ചുരുക്കി പറയാം പുറത്തു കടന്നു . എന്നെ കൊണ്ട് പോകാന്‍ എന്റെ  കുടുംബക്കാരന്‍  ഒരു അയഞ്ഞ ചിരിയോടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു ..  അവരുടെ കൂടെ ഞാന്‍ നടന്നു .. റൂമിലേക്കുള്ള വഴിയില്‍ വീടുകളും റോഡുകളും  കണ്ടു മനം നിറഞ്ഞു ഇടയ്ക്കു ഞാന്‍ ചോദിച്ചു എവിടെയാ  ഈത്തപഴം കിട്ടുക    .. എന്നെ നോക്കി കൊണ്ട്കുടുംബക്കാരന്‍ പറഞ്ഞു അതൊക്കെ കിട്ടും  രണ്ടു ദിവസം കഴിയട്ടെ ..

 

അങ്ങനെ റൂമിലെത്തി ….. ഇനി  ഞാന്‍ ഒന്നും പറയുന്നില്ല  .. വല്ലതും പറഞ്ഞാല്‍കുറച്ചു കൂടി പോകും ,,, എന്നാലും ഇതൊരു ചതി ആയി പോയി

“”ഞാന്‍ സ്വപ്നം കണ്ട ഗള്‍ഫ്‌ അല്ല ഇത്”……” ഇതല്ല ഗള്‍ഫ്‌ വേറെയാ ഗള്‍ഫ്‌”  ..എനിക്കു കരച്ചില്‍ വന്നു കരഞ്ഞു …  സങ്കടം സഹിക്കാന്‍ വയ്യാതെ  ഞാന്‍ എനിക്കു വിസ എടുത്ത കുടുംബക്കാരനോട്  ചോദിച്ചു ..”" ഇതാപ്പോ ഗള്‍ഫ്‌”"”…… ഇത്  കേട്ടയുടനെ റൂമിലുണ്ടായിരുന്ന  എല്ലാവരും ചിരിച്ചു .. ഒന്നും പറയാന്‍ വയ്യാതെ   ഞാന്‍ മെല്ലെ മൂട്ടകളുടെ സാമ്രാജ്യമായ   ബെഡിലേക്ക്  കിടന്നു …..   

 

അടുത്ത ഭാഗത്തില്‍ ഞാന്‍ കണ്ടു ഞെട്ടിയ ഗള്‍ഫ്‌ ..

സ്നേഹത്തോടെ  ..

റിയാദില്‍ നിന്നും പാവം പാവം റഷീദ് മോന്‍ ..

If you enjoyed this post, please consider leaving a comment or subscribing to the RSS feed to have future articles delivered to your feed reader.
  • Mattjoys

    Very good Arabian story, let us await more from our friends in Gulf countries.. Congrats Rasheed Mom!