ഹാപ്പി മതേഴ്സ് ഡേയ്

mother-and-child-1a[1]

അമ്മമാര്‍  നമുക്കുവേണ്ടി ചെയ്ത  ത്യാഗങ്ങള്‍ക്കും ചൊരിഞ്ഞ സ്നേഹങ്ങള്‍ക്കും നന്ദി സൂചകമായി ലോകമെമ്പാടും ,   ഈ ഞായറാഴ്ച  വീണ്ടും “മതെഴ്സ്  ഡേയ് ”  ആഘോഷിക്കുകയാണല്ലോ . അമേരിക്കയില്‍  വര്‍ഷങ്ങള്‍ക്കുമുമ്പേ മമ്മിമാരെ ബഹുമാനിക്കാന്‍ ആരംഭിച്ചു വെച്ച  ഈ  നല്ല ആഘോഷം ഇപ്പോള്‍ ലോകമെമ്പാടും, പ്രത്യേകിച്ചും മലയാളികള്‍ പ്രാധാന്യം കൊടുത്ത്   ആചരിക്കുന്നത് മഹനീയം തന്നെ.തന്റെ  മക്കള്‍ക്കുവേണ്ടി  സഹിച്ച  കഷ്ടപ്പാട്ടുകള്‍ക്കും  ത്യാഗങ്ങള്‍ക്കും,  അവരെ  വളര്‍ത്തി  വലുതാക്കിയതിനെയും  സ്നേഹത്തോടെ  സ്മരിക്കുന്ന   ദിവസ്സം .

പണ്ട്   ഏതോ മഹാന്മാരും മഹതികളും   പറഞ്ഞെന്നു അമ്മമാര്‍ പറഞ്ഞു കേട്ടതില്‍ നിന്നും ചില വാചകങ്ങള്‍ :
” നാളെ മക്കളുടെ ഓര്‍മകളില്‍ നിങ്ങള്‍ ജീവിക്കണമെങ്കില്‍,  ഇന്ന്   മക്കളുടെ ജീവിതത്തില്‍ നിറഞ്ഞു ജീവിക്കണം.”
” ഒരു സ്ത്രീ ഇരുപതു വര്‍ഷംകൊണ്ട്  തന്റെ മകനെ ഒരു ആണാ ക്കി  വളര്‍ത്തി എടുക്കുമ്പോള്‍, മറ്റൊരു സ്ത്രീ ഇരുപതു മിനുട്‌ കൊണ്ട് അവനെ മണ്ടനാക്കുന്നു.”
“പിള്ളേരോട്  ഒച്ച വെച്ചു അനുസ്സരിപ്പിക്കാന്‍ ശ്രമിക്കുന്നത് , ഹോണ്‍ മാത്രം   അടിച്ചു കാറ്‌  തിരിച്ചു വിടാന്‍ ശ്രമിക്കുന്നതുപോലെയാണ്‌ , രണ്ടും നിഷ്പലം “
“ദൈവത്തിനു എല്ലായിടത്തും ഒരേ സമയം ആയിരിക്കാന്‍ കഴിയില്ലാത്തതിനാല്‍, അമ്മമാരെ സൃഷിട്ടിച്ചു.”
ഏതു നാട്ടിലായാലും അമ്മയെ മറക്കുന്നവര്‍, ദൈവസ്നേഹം തങ്ങളില്‍ ഒട്ടും ഇല്ലാത്തവരാണ്. അമ്മയില്ലയിരുന്നെങ്കില്‍ നമ്മള്‍ ഇല്ലായിരുന്നേനെ.
 
മുമ്പ്   ഒരിക്കല്‍  വായിച്ച ഒരു സംഭവ കഥയിലെ  ഭാഗങ്ങള്‍  ഓര്‍മയില്‍ നിന്നും ഇവിടെ കുത്തിക്കുറിക്കട്ടെ . കാരണം ഇതിലെ നായികയായ  അമ്മയുടെ സമര്‍പ്പണവും സ്നേഹവും  തന്റെ മകന്റെ ജീവിതം രൂപപ്പെടുത്തിയതിന്റെ  പുറമേ മറ്റനേകം പേരെ സ്വാധീനിച്ചുവെന്നത് തന്നെ.
മോണിക്ക  എന്ന പേരുള്ള  ആ അമ്മ  തികഞ്ഞ ദൈവവിശ്വാസി ആയിരുന്നുവെങ്കിലും തന്റെ ഭര്‍ത്താവ്  ഒരു നിരീശ്വര വാദി ആയിരുന്നു, അയാളുടെ കുത്തഴിഞ്ഞ ജീവിതത്തിനോടൊപ്പം ഇടയ്ക്കു ഭാര്യയോടു വഴക്ക് കൂട്ടാനും തല്ലാനും അവസരങ്ങള്‍ സൃഷ്ട്ടിക്കുകയും പതിവായിരുന്നു. എന്നാല്‍ മോനിക്കയാവട്ടെ , ദൈവത്തില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിച്ചു, എന്നെങ്കിലും  നല്ലത് ഭവിക്കുമെന്നു ആശിച്ചു , അത് സംഭവിക്കുകയും ചെയ്തു.  
മോണിക്കയുടെ ഒരേ ഒരു മകനുള്ളതും  മഹാ പിഴ ആയിരുന്നു, ഒരു വേലക്കാരത്തിയെ  ഭാര്യ ആയും മറ്റൊരുത്തിയെ വെപ്പാട്ടിയായും സകല സുഖഭോഗങ്ങള്‍ക്കും പിന്നാലെ അലയുന്ന ഒരു ദൈവ വിരോധി. അവനെപ്പറ്റി ഓര്‍ക്കുംപോഴെല്ലാം  കണ്ണീര്‍ പൊഴിച്ച്  ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍  ആ അമ്മ മറന്നിരുന്നില്ലതാനും.  ” ഇത്രമേല്‍ കണ്ണീരിന്റെ സന്തതി നശിച്ചുപോകാന്‍ ദൈവം ഇടയാകില്ല.” എന്ന്‌  ഒരിക്കല്‍ പ്രശസ്തനായ  ഒരു ഉപദേശി  അവളോട്‌ പറഞ്ഞിരുന്നുപോലും.  ആയതിനാല്‍ അവനുവേണ്ടി പ്രാര്‍ഥിക്കാന്‍ മോണിക്ക  മറന്നിരുന്നില്ല.
ആ പ്രശസ്തനായ  പ്രാസംഗികന്‍  പിന്നീട് ലോകം അംഗീകരിച്ച മിലന്‍ പ്രവിശ്യയുടെ ബിഷപ്പായി, മാതമല്ല തന്റെ സ്വന്തം മകനോടൊപ്പം ഈ അമ്മയുടെ മകനായ അഗസ്റ്റിന്‍ എന്ന മുപ്പത്തിയഞ്ചു വയസ്സുകാരനെയും മാമോദിസ്സ നടത്തി ക്രിസ്ത്യാനികള്‍  ആക്കി മാറ്റിയെടുക്കുകയും ചെയ്തു.
തന്റെ മകന്‍ ലോക സുഖഭോഗങ്ങള്‍ ഒന്നുമല്ലെന്നും, സാക്ഷാല്‍ ദൈവമാണ് തന്റെ സകലവും എന്ന്‌ വിശ്വസിച്ചു അവന്റെ ജീവിതം മാറ്റിയെടുത്തപ്പോള്‍, ഈ അമ്മ ധന്യ ആയി. വര്‍ഷങ്ങള്‍ക്കു ശേഷം ലോകം അറിയപ്പെടുന്ന ഒരു വനിത ആയി ഇഹലോകവാസ്സം വെടിഞ്ഞു. പാശ്ചാത്യ രാജ്യങ്ങളില്‍ സൂസന്ന  എന്ന അമ്മയെപ്പോലെ മോണിക്ക എന്ന ഈ അമ്മയും മാതൃകാ മാതാക്കളായി ഇന്നും ഒര്മിക്കപെടുന്നു. തന്റെ മകന്റെ അനുഭവ സാക്ഷ്യങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും , നിരീശ്വര വാദിയായിരുന്ന തന്നെ പ്രാര്തനയില്‍കൂടെ മാറ്റിയെടുക്കാന്‍ സാധിച്ചു എന്ന സത്യം മറ്റു പലര്‍ക്കും , പല രാജ്യങ്ങളിലും മക്കളെ നല്ല മാര്‍ഗത്തില്‍ കൊണ്ട് വരാന്‍ ഇന്നും നിമിത്തമായിക്കൊണ്ടിരിക്കുന്നു.
ഈ ലോകത്തില്‍ ഇങ്ങനെ ഒരേ മോണിക്കയും അഗസ്തിനും മാത്രമേ ഉള്ളായിരിക്കാം. എന്നാല്‍ തങ്ങളുടെ മക്കള്‍ക്കായി , അവരുടെ സന്മാര്‍ഗബോധത്തിന്നായി, ദൈവസ്നേഹം അനുഭവിച്ചു ജീവിക്കാനായി  പ്രാര്‍ഥിക്കുക എന്നത് ഓരോ മാതാ പിതാക്കളുടെയും ഉത്തരവാദിത്വമാണ്- അമ്മമാരെ ബഹുമാനിച്ചു ആദരിക്കുന്ന മതേഴ്സ് ഡേയ്  എന്ന  ഒരു ദിവസ്സം മാത്രമല്ല , വര്‍ഷത്തില്‍ എന്നും അവരും നമ്മളുടെ സ്മൃതികളില്‍ ജീവിക്കട്ടെ, നമുക്ക് പ്രചോദനമാവട്ടെ..
ഹാപ്പി മതേഴ്സ് ഡേയ്**
If you enjoyed this post, please consider leaving a comment or subscribing to the RSS feed to have future articles delivered to your feed reader.