പുതുവര്‍ഷത്തില്‍ നല്ല ശകുനം

Vanithanew year

 

 

 

 

 

 

2012 ലേക്ക് കാലെടുത്തു വെയ്ക്കുന്ന ഈ അവസ്സരത്തില്‍ എല്ലാ വായനക്കാര്‍ക്കും സ്നേഹം നിറഞ്ഞ
പുതുവത്സരാശംസകള്‍ .
പ്രത്യേകിച്ചും നമ്മള്‍ സഹോദരിമാര്‍ കാലെടുത്തു വെക്കുമ്പോള്‍ , വലതുകാല്‍ തന്നെ ആയിരിക്കണേ !

ഇതുപോലെ ഒരു പുതുവര്‍ഷം തുടങ്ങുന്ന അന്ന് ഞാനും എന്റെ പ്രിയ ഭര്‍ത്താവ് ഗോപിനാഥനും കൂടെ
ബംഗലൂരിലെക്കുള്ള യാത്ര മദ്ധ്യേ , ഊട്ടിയില്‍ മുന്തിയ ഒരു ഹോട്ടെലില്‍ താമസിച്ചു , രാവിലെ യാത്ര
പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ , പുറത്തു കോറിഡോറില്‍ ഇതാ നില്‍ക്കുന്നു ഒരു വീ ഐ പീ വനിത. ഈ
സ്ത്രീ രത്നത്തെ ഒന്ന് തൊട്ടടുത്ത്‌ കാണാന്‍ കൊതിച്ചിട്ടുണ്ട് . നേരെ നേരെ കണ്ടത് കൊണ്ട് അന്യോന്യം
പുഞ്ചിരിച്ചു .നല്ല ശകുനം എന്ന്‌ മനസ്സില്‍ കരുതി . നല്ല ദിവസ്സമായിരിക്കുമല്ലോ എന്നാ ചിന്തയില്‍ ഞങ്ങള്‍
കാറില്‍ കയറി യാത്ര തുടങ്ങി .
എന്റച്ചന്‍ യാത്ര പുറപ്പെടുമ്പോള്‍ ശരിക്കും ശകുനം നോക്കിയിട്ടേ തുടങ്ങുകയുള്ളൂ . അദ്ദേഹത്തിന് പലപ്പോഴും
ദ്വേഷ്യം വന്ന ശകുനങ്ങളെ ചൊല്ലി , പിന്നീട് ഞങ്ങളെയെല്ലാം ശകാരിക്കയും പതിവായിരുന്നു .
അച്ഛന്‍ സ്ഥിരം ചൊല്ലി കേട്ട നീതിശാസ്ത്രത്തിലെ വരികള്‍ ഇപ്രകാരമായിരിക്കണം .
“ശുഭ്ര കുസുമം വിദ്വ ദ്വയം , ഗണിക കരിമ്പ് ഗജവും
കയറിട്ട കാള പശുവും , യാത്രാ മുമ്പേ ശുഭം .”
ഇത് പ്രകാരം സ്ത്രീക്ക് ഈ കവിതയില്‍ വന്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് ഗണികയിലൂടെ
മാത്രമാണ് . ഗണിക എന്ന്‌ വെച്ചാല്‍ തനി തേവിടിശ്ശി വേശ്യ . അവളെക്കണ്ട് യാത്ര പുറപ്പെട്ടാല്‍
പോയ കാര്യം ശുഭം .
അപ്പോള്‍ നമ്മള്‍ പല യാത്രകളും നടത്തി കാര്യം സാധിച്ചു വന്നിട്ടുണ്ടെങ്കില്‍ , അന്ന് രാവിലെ
കണ്ട സ്ത്രീകളെല്ലാം ഗണിക വിഭാഗത്തില്‍ അറിയാതെ പെട്ട് പോകും .ലജ്ജാവഹം.
അങ്ങിനെ ഞങ്ങള്‍ അതിരാവിലെ കാറില്‍ കയറിയാതെ ഉള്ളു . നേരിയ മൂടല്‍ മഞ്ഞിനിടയിലൂടെ ,
മലമടക്കിലൂടെ ഗോപിയേട്ടന്‍ ഡ്രൈവിംഗ് ആസ്വദിച്ചു ചുരം ഇരിങ്ങാന്‍ തുടങ്ങുകയായിരുന്നു . പഴയ
ഒരു തമിഴ് സിനിമയില്‍ എം ജീ ആര്‍ അണ്ണനും ഇതയക്കനിയും കൂടെ ആടി തകര്‍ത്ത ഒരു പാട്ട്
ഞാന്‍ കേട്ടു സുഖിച്ചു ഇരിക്കയായിരുന്നു .
പെട്ടെന്നാണ് അത് സംഭവിച്ചത് ..കാറിന്റെ പുറകില്‍ എന്തോ വന്നിടിച്ചു . ഒരു ജീപ്പ് ആണ് ഇടിച്ചതെന്ന്
ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു . കൂനൂരിലെ തോട്ടം മുതലാളി ആയ മാത്യൂസ് എന്നയാള്‍
ആയിരുന്നു ഓവര്‍ ടെഇക് ചെയ്യാനുള്ള ശ്രമത്തില്‍ ചെറിയ ഒരു അപകടത്തില്‍ ഞങ്ങളെ പെടുത്തിയത് .
ഞങ്ങളുടെ കാര്‍ നന്നാകിയിട്ടു ബില്ല് അയച്ചാല്‍ മതി ചെക്ക് അയച്ചുതരാമെന്ന് മാന്യമായി
സമ്മതിച്ചതിനാല്‍ താമസിയാതെ അവിടെ നിന്നും യാത്ര തുടര്‍ന്നു.
ഒമ്പത് മണി ആയപ്പോള്‍ ഇനി അടുത്ത് കാണുന്ന ഏതെങ്കിലും നല്ല ഹോട്ടെലില്‍ കയറി ബ്രെയ്കുഫാസ്റ്റ്
കഴിക്കാമെന്ന് പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ , അതാ ഒരു വന്‍ ശബ്ദം “ശൂ ” എന്ന്‌ . ഏതോ ടയറിന്റെ
കാറ്റ് പോയി എന്ന്‌ ഭര്‍ത്താവ് ദ്വേഷ്യത്തോടെ പറഞ്ഞപ്പോള്‍ , അറിയാതെ വിശപ്പ്‌ കൂടി വന്നു .
ആരെയും ചുറ്റുപാടിലോന്നും കാണാതിരുന്നതിനാല്‍ ഗോപിച്ചേട്ടന്‍ തന്നെ ഡിക്കിയില്‍ നിന്നും സ്പെയര്‍
ടയര്‍ എടുത്തു മാറാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു .
“ഇന്ന് ഏതു ശവത്തിനെ ആണോ ശകുനം കണ്ടേച്ചു പുറപ്പെട്ടത്‌ ” എന്നും പ്രാകിക്കൊണ്ട്‌
അദ്ദേഹം ജാക്കിയും കറക്കി വീല്‍ മാറ്റം തുടര്‍ന്നു .
അപ്പോഴാണ് വീണ്ടും ശകുനം എത്ര പ്രാധാന്യം എന്നാ ചിന്ത എന്നെ മഥിച്ചു.
അതിരാവിലെ അന്ന് കണ്ട ശകുനം ഗണിക ഒന്നുമല്ലായിരുന്നു . ഇന്ന് ഇന്ത്യയിലെ സമുന്നത ആയ ഒരു
നേതാവും , തമിഴ് മക്കളുടെ എല്ലാം എല്ലാം , പക്ഷെ ഇപ്പോള്‍ കേരള മക്കളുടെ ശത്രു,
നമ്മുടെ വാധ്യാരുടെ ഇതയക്കനി , പക്ഷെ ഗണികയുടെ ഗുണം പോലും ഇല്ലേ ഞങ്ങളുടെ
അന്നത്തെ ശകുനം ആയിരുന്ന തമിഴ് മക്കളിന്‍ അന്പാര്‍ന്ന ജയലളിത എന്നാ സാക്ഷാല്‍
അമ്മാവുക്ക് . വെറും ചോദ്യം മാത്രം.
പുതുവര്‍ഷപ്പുലരിയില്‍ നമുക്ക് നല്ല ശകുനം ഒന്നാകാന്‍ ഭാഗ്യം വേണ്ട , പക്ഷെ
വര്ഷം മുഴുവന്‍ നമുക്ക് ചുറ്റുമുള്ളവരില്‍ സ്നേഹം ചൊരിയുന്ന ശക്തിയാവാന്‍
നമുക്ക് പ്രത്യാശിക്കാം .

നിങ്ങളില്‍ ഒരുവള്‍
പ്രൊഫ .ലക്ഷ്മി ഗോപിനാഥ്

If you enjoyed this post, please consider leaving a comment or subscribing to the RSS feed to have future articles delivered to your feed reader.