ഒഞ്ചിയത്തെ കുലം കുത്തികള്‍

Abhi167

എസ് പി

എസ് കത്തി കൊണ്ടാണ് കുത്തിയതെങ്കില്‍ അത് ചെയ്തത് ഒരു പ്രത്യേക വിഭാഗക്കാര്‍ ആണെന്ന് പണ്ട് പറഞ്ഞത് പോലെ ഇന്നോവ കാറില്‍ വന്ന് ആക്രമിച്ചത് കൊണ്ട് അതിന്റെ ഉത്തര വാദിത്തം ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയുടെ തലയില്‍ കെട്ടി വെയ്ക്കുവാന്‍ പെരിയ സഖാവ് തുനിയാഞ്ഞത് ഭാഗ്യം.

ടി പി ചന്ദ്രശേഖരിനെ കൊല്ലിച്ചത് കമ്മ്യൂണിസ്റ്റ്‌ കാരന്‍ ആണോ ഇല്ലയോ എന്ന് ഞാന്‍ പറയുന്നില്ല. അത് പോലീസ് കണ്ടു പിടിക്കട്ടെ. പക്ഷെ ഈ പെരിയ സഖാവ് 5 /5 /2012 ല്‍ നടത്തിയ വാര്‍ത്താ സമ്മേളനം ചെറുതായൊന്നു വിലയിരുത്തിയാല്‍ കുറെ സത്യങ്ങള്‍ പലര്‍ക്കും മനസ്സിലാകും.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ആക്രമ രാഷ്ട്രീയത്തിന് എതിരാണ് . രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്നത് ഞങ്ങളുടെ അജണ്ടയില്‍ ഇല്ല പോലും. സാക്ഷര കേരളം കാണും മൂടി വിശ്വസിക്കുവാന്‍ തരത്തിലുള്ള വചനങ്ങള്‍ . ഒരു സഖാവിന്റെ വണ്ടി തടഞ്ഞു എന്ന ഒറ്റ കാരണത്താല്‍ പരസ്യമായി കൊല ചെയ്യപ്പെട്ട ഷുക്കൂറിന്റെ കൊലയുടെ ക്രഡിറ്റ് ഞങ്ങള്‍ക്ക് വേണ്ട എന്ന് ഒരു സഖാക്കളും ഇന്നേ വരെ പറഞ്ഞിട്ടില്ല . ഈ കൊലയ്ക്കു ശേഷം ‘നിങ്ങളുടെ മാപ്പ് ഞങ്ങള്‍ക്ക് ആവശ്യമില്ല , ഞങ്ങളോട് കളിച്ചാല്‍ ഇനിയും ഇത് തന്നെ ആയിരിക്കും അനുഭവം ‘ എന്ന് കുന്നമംഗലത്ത് തൂക്കിയ ഫ്ലെക്സ് ബോര്‍ഡ്‌ അപ്പോഴും കാറ്റില്‍ ആടുന്നുണ്ടായിരുന്നു.

പഴയ ഒരു സഹ പ്രവര്‍ത്തകന്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ ഒരു ദുഖവും ആ മുഖത്ത് കണ്ടില്ല . എന്നാല്‍ ആശയത്തിലെ അന്തരത്തെ ആയുധം കൊണ്ട് കീഴടക്കിയതിന്റെ ഒരു ഗര്‍വ് ആ മുഖത്തില്ലായിരുന്നോ എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയുവാന്‍ പറ്റുമോ.?

ചന്ദ്രശേഖരിന്റെ മൃതദേഹം കാണുവാന്‍ മന്ത്രിപ്പട മുഴുവന്‍ കോഴിക്കോട്ടേയ്ക്ക് പോകുകയാണല്ലോ എന്ന പരിഹാസ്യം അമേരിക്കന്‍ ഭരണാധികാരി പാലസ്തീന്‍ സന്ദര്‍ശിക്കുമ്പോള്‍ ഇസ്രായേലിന്റെ നെറ്റി ചുളിയുന്നത്‌ പോലെ ആയിരുന്നില്ലേ …

അപ്പന്‍ കിണറ്റിലില്ല എന്ന് വീണ്ടും വീണ്ടും വിളിച്ചു പറയുന്നത് പോലെ ആയിരുന്നില്ലേ ആ പത്ര സമ്മേളനം എന്നാരെങ്കിലും സംശയം പറഞ്ഞാല്‍ അവരെയും കുറ്റപ്പെടുത്തുവാന്‍ സാധിക്കുമോ ?

തമാശകള്‍ അവിടെയും തീരുന്നില്ല … എല്ലാ ചാനലുകളും മെയ്‌ അഞ്ചാം തീയതി രാവിലെ ന്യൂസുകള്‍ ബ്രേക്കിക്കൊണ്ടിരിക്കുമ്പോള്‍ പാര്‍ട്ടി ചാനലില്‍ ശാസ്ത്രീയ സംഗീതം. !!!

മെയ്‌ അഞ്ചാം തീയതി ഉച്ച കഴിഞ്ഞു ചാനലായ ചാനലുകള്‍ എല്ലാം തന്നെ കോഴിക്കോട് ടൌണ്‍ ഹാളിന്റെ ചുറ്റും തമ്പടിച്ചപ്പോള്‍ ഒരു കൈരളീയ ഗന്ധം ആ പ്രദേശത്ത് പോലും ഇല്ലായിരുന്നു.

നേതാവിനെ നഷ്ട്ടപ്പെട്ട അണികളുടെ വേദന മനസ്സിലാക്കണ്ട, നേരെ മറിച്ച് അച്ഛനെ നഷ്ട്ടപ്പെട്ട ഒരു മകന്റെ വേദന , ഭര്‍ത്താവിനെ നഷ്ട്ടപ്പെട്ട ഒരു ഭാര്യയുടെ വേദന ഇത് കാണുവാന്‍ ഈ പാര്‍ട്ടിക്കോ അവരുടെ ചാനലുകള്‍ക്കോ കണ്ണില്ലേ. എല്ലാം കാണുന്ന സാക്ഷിയെപ്പോലും അവിടൊന്നും കണ്ടില്ല.

ഒരു മനുഷ്യനെയും കൊന്നിട്ടില്ലാത്ത, ഒരാള്‍ പോലെയും കൊല്ലുവാന്‍ ആഹ്വാനം ചെയ്തിട്ടില്ലാത്ത ഒരു വ്യക്തിയെ അതി ക്രൂരമായി കൊല ചെയ്തതിന്റെ സന്തോഷത്തില്‍ ഒരു കൂട്ടര്‍ അധികമാരും അറിയാതെ ആഘോഷിക്കുമ്പോള്‍ , കുഞ്ഞാലിക്കുട്ടി നുണഞ്ഞ ഐസ് ക്രീമുകളുടെ എണ്ണം തേടി അലഞ്ഞ സാംസ്കാരിക നായകന്മാരും നായികമാരും എവിടെ പോയി ഒളിച്ചിരിക്കുന്നു ? നിങ്ങളെ ഓര്‍ത്തു സാംസ്കാരിക കേരളം തല താഴ്ത്തുന്നു.

ഈ ക്രൂരതയുടെ തീവ്രത അറിയുവാന്‍ ഞാനും പോയി കോഴിക്കോട് ടൌണ്‍ ഹാളില്‍. അവിടെ ഞാന്‍ കണ്ടത് RMP ക്കാരെ അല്ലായിരുന്നു, മറിച്ച് മനുഷ്യത്വം ഇനിയും നശിച്ചിട്ടില്ലാത്ത കുറെ മനുഷ്യ സ്നേഹികളെ ആയിരുന്നു.

ആശയത്തിലെ വൈരുദ്ധ്യം വഴി മാറി നടക്കുവാന്‍ പ്രേരിപ്പിച്ചപ്പോള്‍ , ഒരു അഭയത്തിനു വേണ്ടി മറ്റേ കൂട്ടിലേക്ക് പോകാതെ സ്വന്തം ആശയങ്ങളില്‍ മുറുകെ പിടിച്ചു ഒഞ്ചിയത്തിന്റെ മനം കവര്‍ന്ന ഇരട്ട ചങ്കുള്ള ടി പി ചന്ദ്രശേഖറിന്, ആശയ പരമായി ഒരു യോജിപ്പും ഇല്ലാത്ത ഈ കട്ടുറുംബിന്റെ വക ഒരു ലാല്‍ സലാം !!!

കുഴിച്ചു മൂടുവാന്‍ ആകാതെ ഒരു നഗ്ന സത്യം ഇപ്പോഴും കാറ്റില്‍ പറന്നു നടക്കുന്നു. അതായത് മനുഷ്യനില്‍ നിന്നും കമ്മ്യൂണിസ്റ്റിലേക്കുള്ള ദൂരം ഇപ്പോള്‍ വീണ്ടും കൂടിയിരിക്കുന്നു. മനുഷ്യനിലെ മനുഷ്യത്വം നശിക്കുമ്പോള്‍ അവന്‍ മൃഗം ആയി തീരുന്നു. മൃഗത്തിന് അതിന്റെ അടിസ്ഥാനപരമായ മൃഗ സ്വഭാവം നശിക്കുമ്പോള്‍ അവന്‍ ഒരു …………….. കാരന്‍ ആയി തീരുന്നു.

If you enjoyed this post, please consider leaving a comment or subscribing to the RSS feed to have future articles delivered to your feed reader.
 • Sujai G

  പഴയ ഒരു സഹ പ്രവര്‍ത്തകന്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ ഒരു ദുഖവും ആ മുഖത്ത് കണ്ടില്ല . എന്നാല്‍ ആശയത്തിലെ അന്തരത്തെ ആയുധം കൊണ്ട് കീഴടക്കിയതിന്റെ ഒരു ഗര്‍വ് ആ മുഖത്തില്ലായിരുന്നോ എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയുവാന്‍ പറ്റുമോ.? I agree with u

 • Vtc459

  orupaadu kulam kuthikal ithupoole 1957 muthal ezhuthuvaa. Oru chukkum ee prasthaanathinu sambhavichittillah. Pinnaa otu katturumbu. Bhooo……

  • Laji David

   athinu 1957 il CPM undayirunnnooo sakahavee????

   • Vtc459

    1957 il enthaanu undaayirunnathennu nee charithram vaayichu nookuuu. Athulkollaan ithiri budhimuttu kaanum. CPM undaayirunnu ennu njaan paranjillah….

    • Anonymous

     .

    • Laji David

     athulkollan enikk poyittu ningalude new generation sakhakalkku pattunillaaa pinneyaaa ee PAVAM njan!!!

 • Ravi Panickar

  “മനുഷ്യനില്‍ നിന്നും കമ്മ്യൂണിസ്റ്റിലേക്കുള്ള ദൂരം ഇപ്പോള്‍ വീണ്ടും കൂടിയിരിക്കുന്നു. മനുഷ്യനിലെ മനുഷ്യത്വം നശിക്കുമ്പോള്‍ അവന്‍ മൃഗം ആയി തീരുന്നു. മൃഗത്തിന് അതിന്റെ അടിസ്ഥാനപരമായ മൃഗ സ്വഭാവം നശിക്കുമ്പോള്‍ അവന്‍ ഒരു …………….. കാരന്‍ ആയി തീരുന്നു”.

  ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ കളെ പ്പറ്റി പറയുമ്പോള്‍ ഇത് 100 % സത്യം.

 • Anonymous

  കൊലയാളികളെ കണ്ടെത്തി. ഇനി കൊല്ലിച്ചവരെ കണ്ടെത്തിയാല്‍ മതി : DGP .

  ഇത്തവണയെങ്കിലും അത് സാധിച്ചാല്‍ മുട്ടിന്മേല്‍ നിന്ന് സല്യൂട്ട് അടിക്കാം, എന്റെ പോലീസ് അപ്പച്ചാ… Saju