കൊട്ടാരത്തിലെ പണി

RB

എസ് പി

ശങ്കരന്‍ സാമൂ’തിരി’ , കൃഷ്ണന്‍ നമ്പൂ’തിരി’ , കേശവന്‍ മിണ്ടാ’തിരി’ തുടങ്ങി എനിക്കും നിങ്ങള്‍ക്കും ഏത് ലാതികള്‍ക്കും ചെയ്യാവുന്ന ഒരു പണി ഇന്ത്യയില്‍ ഉണ്ട്. അത് ഇന്ത്യയിലേ ഉള്ളു എന്ന് പറയുന്നതാണ് കൂടുതല്‍ ശരി.

ഐ എ എസ് കാരന് കുറെ അടവും, പോലീസുകാരന് കുറെ തടവും അറിഞ്ഞിരുന്നാല്‍ മാത്രമേ സ്വന്തം ജോലിയില്‍ തിളങ്ങുവാന്‍ പറ്റുകയുള്ളു. സ്കൂളില്‍ പഠിപ്പിക്കുന മാഷിന് കൈയില്‍, അല്ല തലയില്‍ കുറച്ചു ‘സ്ടഫ് ‘ ഉണ്ടെങ്കില്‍ മാത്രമേ വണ്ടി തള്ളിക്കൊണ്ട് പോകുവാന്‍ കഴിയുകയുള്ളൂ.

അപ്പോള്‍ നിങ്ങള്‍ ചോദിക്കും അഞ്ചു വര്‍ഷം മുഖ്യമന്ത്രിയായും, അതിനു ശേഷം പ്രതിപക്ഷ നേതാവുമായും കഴിഞ്ഞു കൂടുവാന്‍ എന്തെങ്കിലും ഒക്കെ കഴിവ് വേണമോ മാഷേ എന്ന് ? അല്ലെങ്കില്‍ ഉരുട്ടിയും, വെട്ടിയും, കുത്തിയും രാഷ്ട്രീയ എതിരാളിയെ കൊന്ന് ഒടുക്കിയിട്ട് ആ പ്രസ്ഥാനത്തിന്റെ മുകളില്‍ ഇങനെ കഴിഞ്ഞു കൂടുവാന്‍ വേറെ എന്തെങ്കിലും സ്പെഷ്യല്‍ കഴിവ് വേണമോ എന്ന് ?. വേണം മക്കളെ തീര്‍ച്ചയായും വേണം, ഇപ്പറഞ്ഞ കൂട്ടര്‍ക്ക് ഇത്രയൊക്കെ ആയിട്ടും സ്വന്തം കസേര തെറിക്കുവാതെ നോക്കുവാന്‍ എങ്കിലും ഒരു പ്രത്യേക കഴിവ് കൂടിയേ തീരു.

ഇറ്റലിയുടെ രക്തവും ഇന്ത്യയുടെ സുഗന്ധവും പേറി നടക്കുന്ന സോണിയ ഗാന്ധി ഈ മുകളില്‍ പറഞ്ഞ പണി ആര്‍ക്കും ചെയ്യാമെന്ന് ഓരോ ഇന്ത്യാക്കാരനും കാട്ടിത്തന്നത്. ഇന്ത്യയെ ഒന്ന് ചെറുതാക്കി കാണിക്കുവാനാണോ അതോ ഒരു മൂലയ്ക്ക് ഒരു ശല്യവും കൂടാതെ കഴിഞ്ഞു കൂടിക്കൊള്ളും എന്ന് കരുതിയാണോ ഈ മാഡം ആ പണി പറ്റിച്ചതെന്നു അറിയില്ല.

ഒരു പ്രതിഭയും ഇല്ലാത്തവര്‍ക്ക് ഇരിക്കുവാന്‍ പറ്റിയ ആ കസേരയില്‍ ഇരുന്ന അമ്മച്ചി സുന്ദരമായി ഇന്ത്യയുടെ നിക്കര്‍ നല്ലവണ്ണം കീറിയിട്ടാണ് ഇപ്പോള്‍ പടി ഇറങ്ങുവാന്‍ പോകുന്നത്. വീടുകാരെയും നാട്ടുകാരെയും കൂട്ടി ഉലകം മുഴുവന്‍ കറങ്ങി നടന്നതിന്റെ ചെലവ് എത്ര കോടിയാണെന്ന് ഇനിയും കൃത്യമായി കണക്കു കൂട്ടുവാന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ വര്‍ഷം നാവിക സേനയെ ഒന്ന് ചെറുതായി അവലോകനം ചെയ്ത ചടങ്ങിന്റെ ചെലവ് വെറും 25 കോടി. ആയിരത്തോളം അതിഥികള്‍ പങ്കെടുത്ത ചടങ്ങില്‍ പുട്ടും കടലയും ബിരിയാണിയും ഒക്കെ കഴിച്ചതിന്റെ ചിലവാണിത്. ചടങ്ങ് നടത്തുവാനുള്ള ദീര്‍ഘ കാല ഒരുക്കങ്ങള്‍ക്ക് ചിലവാക്കിയത് 12 കോടി രൂപ.

വിരമിച്ചു കഴിഞ്ഞു താമസിക്കുവാന്‍ വലിയൊരു ബംഗ്ലാവ് വേണമെന്ന് പറഞ്ഞു കരയുന്നുണ്ടായിരുന്നു കുറെ നാള്‍ മുന്‍പ്.
ഈ ഐറ്റം ജീവിക്കുന്ന അത്രയും നാള്‍ ഇതിനെ തീറ്റി പൊറ്റെണ്ടത് ഓരോ ഇന്ത്യാക്കാരന്റെയും കടമയാണ്. അതിനുള്ള പണം ഞാനും നിങ്ങളും ടാക്സ് എന്നാ ഓമനപ്പേരില്‍ അറിയപ്പെടുന്ന സൂത്രം വഴി കൊടുക്കണം.

വലുതാകുമ്പോള്‍ നിനക്ക് ആരാകണമെന്ന്എന്റെ കുഞ്ഞുന്നാളില്‍ വല്യപ്പച്ചന്‍ ചോദിക്കുമ്പോള്‍ ഞാന്‍ പറയാറുള്ള മറുപടി ഇതായിരുന്നു : ഇന്ത്യന്‍ പ്രസിഡണ്ട്. അന്നൊരു ചുക്കും അറിയാതെ അത് പറഞ്ഞതെങ്കില്‍ , ഇന്ന് എല്ലാം അറിഞ്ഞുകൊണ്ട് പറയാന്‍ സാധിക്കും, ആ പണി ചെയ്യുവാന്‍ എനിക്കും എന്തിന് കേശവന്‍ മിണ്ടാതിരിക്കും ചെയ്യുവാന്‍ കഴിയുമെന്ന്.

ആ പണിയ്ക്ക് ആളെ തേടുമ്പോള്‍ പിന്നെയും ആ ഇന്ത്യന്‍ രക്തം അതിന്റെ തനിനിറം കാട്ടും, അതായത് സംവരണം. ഇക്കുറി ഗോത്ര വര്‍ഗക്കാരനെ ആക്കണം എന്ന് പറഞ്ഞു തഴന്റെ അമ്മ ഓടി നടക്കുകയാണ്. എന്നാല്‍ സകലമാന ബ്ലോഗന്മാര്‍ക്ക് വേണ്ടി ഞാനും ആവശ്യപ്പെടുന്നു , ഇത്തവണത്തെ പ്രസിഡണ്ട് ഒരു ബ്ലോഗര്‍ ആയിക്കൊള്ളട്ടെ. എങ്കില്‍ ആക്കൂട്ടത്തില്‍ പരിഗണിക്കാവുന്ന ഒരു ആളിനെയും പറയാം. ലോക മലയാളികളുടെ ഹരമായ കട്ടുറുംബിന്റെ രചന നടത്തുന്ന ആ കലാകാരനും ഒരു അവസരം കൊടുത്തു കൂടെ ???

If you enjoyed this post, please consider leaving a comment or subscribing to the RSS feed to have future articles delivered to your feed reader.